അഭിറാം മനോഹർ|
Last Modified വെള്ളി, 23 ജൂണ്‍ 2023 (17:40 IST)
ബോഡി ഷെയ്മിങ്ങ് തെറ്റാണെന്ന് താന്‍ മനസ്സിലാക്കിയിട്ട് 2 വര്‍ഷമെ ആയിട്ടുള്ളുവെന്ന് നടന്‍ അജുവര്‍ഗ്ഗീസ്. തന്നെ ആളുകള്‍ ഉയരക്കുറവിനെ പറ്റി കളിയാക്കുന്നത് ഫണ്‍ ആയിട്ട് മാത്രമെ കണ്ടിട്ടുള്ളുവെന്നും അതൊന്നും തന്നെ ബാധിച്ചിട്ടില്ലെന്നും അജു വര്‍ഗീസ് പറയുന്നു.
കേരള ക്രൈം ഫയല്‍സ് എന്ന വെബ് സീരീസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പ്രസ്മീറ്റിലാണ് അജു വര്‍ഗീസ് സംസാരിച്ചത്. ഞാന്‍ ഒരു പ്രത്യേക ജനറേഷന്റെ ഭാഗമായി പോയി. 40 കളിലേക്ക് അടുക്കുന്നവര്‍. ഞങ്ങള്‍ ന്യൂ ജനറേഷനും അല്ല പഴയ തലമുറയും അല്ല. വല്ലാത്ത അവസ്ഥയാണ്. വീട്ടില്‍ പൊളിറ്റിക്കല്‍ കറക്ട്‌നസൊന്നും ഇല്ലാത്ത മാതാപിതാക്കളെയാണ് നമ്മള്‍ അഭിമുഖീകരിക്കുന്നു. അച്ഛന്റെയും അമ്മയുടെയും അടുത്ത് നമ്മള്‍ പഴയ തലമുറ. പുറത്തിറങ്ങിയാല്‍ പുതിയ തലമുറ. അവിടെ നമ്മള്‍ അഭിനയിച്ചു തുടങ്ങുകയാണ്. പഠിക്കുകയാണ്.
ബോഡി ഷെയ്മിങ്ങ് എന്റെ ഉയരത്തെ പറ്റിയുള്ള കളിയാക്കലുകള്‍ എന്നെ ഒരിക്കലും ബാധിച്ചിട്ടില്ല. പക്ഷേ അത് തെറ്റായി മാറിയ കാലഘട്ടത്തില്‍ അത് ചെയ്യണമെന്ന് ഞാന്‍ പറയില്ല. അത് മാനസികമായി ഒരു ഭൂരിപക്ഷത്തെ ബാധിക്കുന്നുണ്ട്. അജു വര്‍ഗീസ് പറഞ്ഞു.