സിനിമയിൽ നിന്നും ബ്രേയ്‌ക്ക് എടുക്കാനൊരുങ്ങി അജിത്? ഗ്യാപ് എടുക്കുക ബൈക്കിൽ ലോകം ചുറ്റാൻ!

അഭിറാം മനോഹർ| Last Modified ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (14:57 IST)
ബൈക്ക് യാത്രകളോടും റേസിങിനോടും ഏറെ പ്രിയമുള്ള സൂപ്പർ താരമാണ് നടൻ അജിത് കുമാർ. പല സിനിമകളിലും അജിത്തിന്റെ ബൈക്ക്, കാർ റേസിങ് രംഗങ്ങൾ ചേർക്കാറുണ്ട്. ഇപ്പോഴിതാ സിനിമയിൽ നിന്നും ഇടവേളയെടുത്ത് താരം ബൈക്കിൽ ഒരു നടത്താനുള്ള തയ്യാറെടുപ്പിലാണ് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

കഴിഞ്ഞ ദിവസം അജിത് ബൈക്കറും ഫാഷന്‍ ഡിസൈനറുമായ മാരല്‍ യാര്‍സാലുമായി ഡൽഹിയിൽ കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. ബൈക്കിൽ 7 ഭൂഖണ്ഡങ്ങളിലെ 64 രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുള്ള മാരലുമായുള്ള കൂടിക്കാഴ്ച മണിക്കൂറുകളോളം നീണ്ടു.

7 ഭൂകണ്ഡങ്ങളിലും ബൈക്കില്‍ യാത്ര ചെയ്ത മാരലിന്റെ അനുഭവങ്ങള്‍ അറിയുന്നതിനും, ലോകയാത്രയ്ക്കായുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പങ്കുവെക്കുന്നതിനുമായിരുന്നു ഡല്‍ഹിയിലെ കൂടിക്കാഴ്ചയെന്ന് അജിത്തിന്റെ മാനേജര്‍ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇരുവരുടെയും ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.

വരാനിരിക്കുന്ന വലിമൈയുടെ ചിത്രീകരണത്തിനായി റഷ്യയിലെത്തിയ അജിത്, രാജ്യത്തുടനീളം ബൈക്കില്‍ 10000 കിലോമീറ്റര്‍ സഞ്ചരിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :