'അജയന്റെ രണ്ടാം മോഷണത്തിന്റെ' ടീസര്‍ ലോഞ്ചുമായി ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ്സ് 2024

asianet
സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 4 സെപ്‌റ്റംബര്‍ 2024 (13:04 IST)
asianet
ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ്സ് 2024 ന്റെ വേദിയില്‍ വച്ച് താരങ്ങളായ ടോവിനോ തോമസ് , കൃതി ഷെട്ടി , ഹരീഷ് ഉത്തമന്‍ , ജഗദീഷ് , സംവിധായകന്‍ ജിതിന്‍ ലാല്‍ , തിരക്കഥാകൃത്ത് സുജിത് എന്നിവര്‍ചേര്‍ന്ന് ' അജയന്റെ രണ്ടാം മോഷണത്തിന്റെ ' ടീസര്‍ ലോഞ്ച് ചെയ്തു.
ടെലിവിഷന്റെ ചരിത്രത്തെയും
മാറ്റങ്ങളെയും പ്രതിപാദിച്ചുകൊണ്ട്
അണിയിച്ചൊരുക്കിയ
ഈ അവാര്‍ഡ്‌ഷോ കലാകാരന്മാരും കാഴ്ചക്കാരും ഒരേ സ്റ്റേജിന്റെ
ഭാഗമായി മാറുന്ന ഒരു അപൂര്‍വ്വകാഴ്ച
പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു. ഈ വേദിയില്‍വച്ച് ചലച്ചിത്രതാരവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ ആദരിച്ചു.

പ്രമുഖ താരങ്ങളായ
അനുശ്രീ , സുധീര്‍ കരമന , ടിനി ടോം , ആശ ശരത് , ഹരീഷ് കണാരന്‍ , സാസ്ഥിക , അസീസ്
നെടുമങ്ങാട് , മണിക്കുട്ടന്‍ , പ്രേം കുമാര്‍ ജനപ്രിയ പരന്പരകളിലെ താരങ്ങള്‍ തുടങ്ങി നിരവധിപേര്‍ ഈ സദസ്സിന് മിഴിവേകി. ടെലിവിഷന്‍
പുരസ്‌ക്കാരങ്ങളുടെ പ്രഖ്യാപനത്തിനും വിതരണത്തിനും പുറമെ
ഈ വേദിയില്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് , ചലച്ചിത്രതാരം മുകേഷ് , മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര എന്നിവരെ

ആദരിച്ചു. ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ചലച്ചിത്രതാരം ജഗദീഷ് ഏറ്റുവാങ്ങി. രഞ്ജിനി ഹരിദാസ് , വിധു പ്രതാപ് , മീനാക്ഷി എന്നിവര്‍ ഈ ഷോയുടെ അവതാരകരായിരുന്നു.
ജനപ്രിയ ടെലിവിഷന്‍ താരങ്ങളും സിനിമാതാരങ്ങളും അവതരിപ്പിച്ച
നൃത്തവിസ്മയങ്ങളും കോമഡി സ്‌കിറ്റുകളും , കണ്ടമ്പററി ഡാന്‍സുകളും
സദസ്സിനെ ഇളക്കി മറിച്ചു. ഈ അവാര്‍ഡ് നിശ ഏഷ്യാനെറ്റില്‍ സെപ്റ്റംബര്‍ 7 , 8

തീയതികളില്‍ ( ശനി , ഞായര്‍
) വൈകുന്നേരം 7
മണി മുതല്‍ സംപ്രേക്ഷണം ചെയുന്നു .



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ...

മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ഒന്നരക്കിലോളം കഞ്ചാവും കണ്ടെത്തി
മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ഒന്നരക്കിലോളം കഞ്ചാവും കണ്ടെത്തി. ...

ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ ...

ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു; സുഹൃത്ത് ഗുരുതര പരിക്കോടെ ആശുപത്രിയില്‍
ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു. കോഴിക്കോട് വടകര ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി
ഐബി ഉദ്യോഗസ്ഥ മേഘയുടെ ആത്മഹത്യയില്‍ സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് ...

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ...

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി
എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി. പാലോട് എഫ്എച്ച്‌സിയിലെ ...

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി എംപി
ക്രൈസ്തവ വിശ്വാസങ്ങളെ എമ്പുരാനില്‍ അവഹേളിക്കുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു