സുമീഷ് ടി ഉണ്ണീൻ|
Last Modified ഞായര്‍, 25 നവംബര്‍ 2018 (12:41 IST)
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം ‘ഞാൻ പ്രകാശൻ‘ ന്റെ ടീസർ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഫഹദിന്റെ നാച്ചുറൽ അഭിനയ ശൈലിയാണ് ആളുകളെ വിസ്മയിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസറിലെ ഫഹദിന്റെ അഭിനയത്തിൽ ആശ്ചര്യപ്പെട്ടിരിക്കുകയാണ് നടി ഐശ്വര്യലക്ഷ്മി.
വരത്തനിൽ കണ്ട ഫഹദ് ഫസിലിനെയല്ല ഞാൻ പ്രകാശനിൽ കാനാൻ സാധിക്കുന്നത്. എന്ന് ഐശ്വര്യ ലക്ഷ്മി തന്റെ ഇൻസ്റ്റഗ്രാമിലൂടെ തുറന്നു പറഞ്ഞു. ഒരാൾക്ക് എങ്ങനെയാണ് ഇത്ര അനായാസം വ്യത്യസ്ത കഥാപാത്രങ്ങളായി മാറാൻ സാധിക്കുന്നത് എന്ന് താരം ആശ്ചര്യപ്പെടുന്നുണ്ട്. താൻ ഫഹദ് ഫാസിലിന്റെ ഒരു കടുത്ത ആരാധികയാണ് എന്ന് ആവർത്തിക്കാനും ഐശ്വര്യ ലക്ഷ്മി മടിച്ചില്ല.
കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ ഞാൻ പ്രകാശന്റെ ടീസർ പുറത്തുവിട്ടത്. ഒരു ടിപ്പിക്കൽ മലയാളിയുടെ സ്വഭാവ രീതിയെക്കുറിച്ച് പറയുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്രീനിവാസനാണ്. നിഖില വിമൽ ആണ് ഞാൻ പ്രകാശനിൽ ഫഹദിന്റെ നായികയായി എത്തുന്നത്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.