അഭിറാം മനോഹർ|
Last Modified തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (19:41 IST)
ഒരു കാലത്ത് ദേവദാസ്, ജോഷ്,മൊഹബത്തേൻ എന്നിങ്ങനെയുള്ള സിനിമകളിലൂടെ ആരാധകരുടെ പ്രിയ താരജോഡികളിൽ ഒന്നായിരുന്നു ഐശ്വര്യാ റായിയും ഷാറൂഖ് ഖാനും. പിൻകാലത്ത് ഇവർ തമ്മിൽ കാര്യമായ ചിത്രങ്ങൾ ഒന്നും ചെയ്യാതിരുന്നതിന് പിന്നിൽ ഷാറൂഖ് ഖാൻ ആയിരുന്നുവെന്ന് അഭ്യൂഹങ്ങൾ ബോളിവുഡിൽ ഉണ്ടായിരുന്നു. ഇപ്പോഴിതാ ആ അഭ്യൂഹങ്ങൾ ശരിയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഐശ്വര്യാറായ്.
വീര്‍-സാറ, ചല്‍തെ ചാല്‍തെ തുടങ്ങിയ ചിറ്റ് ചിത്രങ്ങള്‍ ഉള്‍പ്പെടെ അഞ്ച് സിനിമകളില്‍ നിന്ന് ഷാരൂഖ് ഖാന്‍ തന്നെ ഒഴിവാക്കിയെന്നാണ് ഒരു ടെലിവിഷൻ ഷോയ്‌ക്കിടെ ഐശ്വര്യ റായ് വെളിപ്പെടുത്തിയത്. ഞാൻ അതിന് എങ്ങനെ ഉത്തരം നൽകും? അതെ, ആ സമയത്ത്, ഞങ്ങള്‍ ഒരുമിച്ച് ചില സിനിമകള്‍ ചെയ്യുന്നതിനെ കുറിച്ച് സംസാരമുണ്ടായിരുന്നു. പിന്നെ, പെട്ടെന്ന് അവ നടക്കാതെ പോയി. അതിന് പിന്നിൽ യാതൊരു വിശദീകരണവും ഉണ്ടായില്ല. എന്തുകൊണ്ട് നടക്കാതെ പോയി എന്നതിന് ഒരുത്തരവും എനിക്ക് ലഭിച്ചില്ല.
ആ സമയത്ത്, ഒരു വിശദീകരണവും നല്‍കാതെ ഒഴിവാക്കിയപ്പോള്‍, തീര്‍ച്ചയായും ഞെട്ടിപ്പോയി, ആശയക്കുഴപ്പത്തിലായി, വേദനിച്ചു. അതിനെക്കുറിച്ച് ആശ്ചര്യപ്പെട്ടു. എന്നാൽ പിന്നീട് ന്റെ തീരുമാനങ്ങളില്‍ ഷാരൂഖ് ഖേദം പ്രകടിപ്പിച്ചിരുന്നു. ആഷ് (ഐശ്വര്യ) ഒരു നല്ല സുഹൃത്തായതിനാല്‍ തന്നെ അത് വളരെ സങ്കടകരമാണ്. വ്യക്തിപരമായി ഞാൻ തെറ്റ് ചെയ്‌തുവെന്നാണ് ഞാൻ കരുതുന്നത്.
ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ അത് ശരിയായിരുന്നു. ഞാന്‍ ആഷിനോട് ക്ഷമ ചോദിച്ചിരുന്നുവെന്നാണ് ഷാരൂഖ് പറഞ്ഞത്.