കെ ആര്‍ അനൂപ്|
Last Modified വെള്ളി, 30 ജൂലൈ 2021 (14:51 IST)
ഇന്ത്യന്‍ സിനിമാലോകം കാത്തിരിക്കുകയാണ് മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ ശെല്‍വന്‍ കാണുവാനായി. 2 ഭാഗങ്ങളിലായി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സിനിമയില്‍ ഐശ്വര്യ റായും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഐശ്വര്യക്കൊപ്പം പ്രത്യക്ഷപ്പെട്ട ബാലതാരത്തിന്റെ ഫോട്ടോയാണ് വൈറലാകുന്നത്. കുട്ടി താരം ആരാണെന്ന് ആയിരുന്നു പലരും ചോദിച്ചത്.രാഘവന്‍ മുരുഗന്‍ എന്നാണ് അവന്റെ പേര്. തമിഴില്‍ ബാലതാരമായി മികവ് കാട്ടുന്ന കൊച്ചു താരം കൂടിയാണ് രാഘവന്‍.
ധനുഷിനൊപ്പം ഒക്കെ അഭിനയിച്ചിട്ടുണ്ട്.പവര്‍പാണ്ടിയിലായിരുന്നു ഇരുവരും ഒന്നിച്ചഭിനയിച്ചത്.ജയം രവിക്കൊപ്പം എനിമി എന്ന സിനിമയിലും രാഘവന്‍ വേഷമിടു.ഐശ്വര്യ റായ്‌ക്കൊപ്പമുള്ള രാഘവന്‍ മുരുഗന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.
മലയാളി താരം ബാബു ആന്റണിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അടുത്തിടെയാണ് നടന്‍ ചിത്രീകരണ സംഘത്തിനൊപ്പം ചേര്‍ന്നത്. ശെല്‍വന്റെ സെറ്റില്‍ വെച്ച് മണി സാറിനെയും, വിക്രം, കാര്‍ത്തി എന്നിവരെയും കാണാന്‍ കഴിഞ്ഞത് വലിയ കാര്യമാണ്. കാര്‍ത്തി ഓടി വന്ന് എന്നെ പരിചയപ്പെട്ടു. എന്നിട്ട് ചെറുപ്പം മുതലെ എന്റെ വലിയ ആരാധകനായിരുന്നു എന്ന് പറഞ്ഞു. അത് എനിക്ക് കിട്ടിയ വലിയൊരു അഭിനന്ദനമാണ്. വിക്രമുമായും ഒരുപാട് സംസാരിച്ചു. ഞങ്ങള്‍ ഒരുപാട് കാലങ്ങള്‍ക്ക് ശേഷമാണ് കണ്ട് മുട്ടുന്നതെന്നും ബാബു ആന്റണി പറഞ്ഞു.ലൈക പ്രൊഡക്ഷന്‍സ് ആണ് പൊന്നിയിന്‍ ശെല്‍വന്‍ നിര്‍മിക്കുന്നത്.