ബൊമ്മിയായി അഭിനയിക്കാന്‍ ആദ്യം എത്തിയത് ഐശ്വര്യ ലക്ഷ്മി,നടിക്ക് അവസരം ലഭിച്ചില്ല, കാരണം ഇതാണ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 6 ഡിസം‌ബര്‍ 2022 (15:04 IST)
സുരറൈ പോട്ര് ഓഡീഷനായി ഐശ്വര്യ ലക്ഷ്മി പോയിരുന്നു.ബൊമ്മി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നടിക്ക് അവസരം ലഭിച്ചില്ല.ആ കഥാപാത്രത്തിന് താന്‍ അനുയോജ്യ അല്ലായിരുന്നുവെന്ന് ഐശ്വര്യ പറയുന്നത്.

മധുര ശൈലിയില്‍ തമിഴ് പറയുന്ന രീതി ശരിയായിരുന്നില്ലെന്ന് ഐശ്വര്യ പറഞ്ഞു. പിന്നീട് ആ റോള്‍ ആര്‍ക്കാണ് ലഭിച്ചതെന്ന് നോക്കിയിരുന്നു. അപര്‍ണ ബാലമുരളിയ്ക്കാണെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. അപര്‍ണ ബ്രില്യന്റ് ആക്ടര്‍ ആണ്. അപര്‍ണ ചെയ്ത ശേഷം ആ റോളിലേയ്ക്ക് മറ്റാരെയും തനിയ്ക്ക് ചിന്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അവരുടെ കെമിസ്ട്രി ഗംഭീരമായിരുന്നുവെന്നും ഐശ്വര്യ ലക്ഷ്മി ഒരു അഭിമുഖത്തിനിടെ പറഞ്ഞു.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :