നയന്‍സ് ആദ്യമായി ഡബിള്‍ റോളില്‍, ഐറ ഒരു ഹൊറര്‍ ത്രില്ലര്‍ !

ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (21:49 IST)

നയന്‍‌താര, ഐറ, ഐറാ, ലക്ഷ്മി, Nayanthara, Airaa, Lakshmi

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍‌താരയുടെ പുതിയ സിനിമയുടെ പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. പുതിയ സിനിമയ്ക്ക് ‘ഐറ’ എന്നാണ് പേര്. സര്‍ജുന്‍ കെ എം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 
ഒരു ഹൊറര്‍ മൂവിയാണ്. ഈ സിനിമയില്‍ നയന്‍സ് ഡബിള്‍ റോളിലാണ് എത്തുന്നത്. കരിയറില്‍ ആദ്യമായാണ് നയന്‍‌താര ഡബിള്‍ റോളില്‍ അഭിനയിക്കുന്നത്. തിരക്കഥ വായിച്ച് ഇഷ്ടമായ നയന്‍സ് ഉടന്‍ തന്നെ ഡേറ്റ് നല്‍കുകയായിരുന്നു.
 
ലക്ഷ്മി, മാ തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സര്‍ജുന്‍. പിന്നീട് അദ്ദേഹം ‘എച്ചിരിക്കൈ’ എന്ന ത്രില്ലര്‍ സംവിധാനം ചെയ്തു.
 
നയന്‍‌താരയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘അറം’ നിര്‍മ്മിച്ച കെ ജെ ആര്‍ സ്റ്റുഡിയോസാണ് ഐറയും നിര്‍മ്മിക്കുന്നത്. ചിത്രം ക്രിസ്മസിനാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മോഹന്‍ലാല്‍ ഇനി ബിഗ് ബ്രദര്‍; സിദ്ദിക്കിന്‍റെ തകര്‍പ്പന്‍ കോമഡിച്ചിത്രം വരുന്നു!

മലയാളത്തില്‍ ബിഗ് ബ്രദര്‍ എന്നതിന് മമ്മൂട്ടി എന്നാണ് അര്‍ത്ഥം. അത് ബിഗ് ബിയിലൂടെ നമ്മള്‍ ...

news

ഒടിയന്‍റെ ബജറ്റിനെക്കുറിച്ച് ആന്‍റണി പെരുമ്പാവൂര്‍ എന്നോടൊന്നും സംസാരിച്ചില്ല: ശ്രീകുമാര്‍ മേനോന്‍

മലയാളത്തില്‍ ഇതുവരെയുള്ള ഏറ്റവും ചെലവേറിയ സിനിമയായ മോഹന്‍ലാല്‍ ചിത്രം ‘ഒടിയന്‍’ ...

news

മമ്മൂട്ടി കൊച്ചിയിലെത്തുമ്പോള്‍ എന്ത് സംഭവിക്കും?!

മമ്മൂട്ടി എപ്പോഴും പരീക്ഷണങ്ങള്‍ക്ക് പിന്നാലെയാണ്. പുതിയ പുതിയ കഥകള്‍ക്ക്, പുതിയ ...

news

‘ലൈംഗിക പീഡനമോ? ഞാനോ? ഓർമയില്ലല്ലോ...’- ടെസ് ജോഫസിന്റെ ആരോപണം ചിരിച്ചുതള്ളി മുകേഷ്

ടെലിവിഷന്‍ കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫിന്റെ ലൈംഗികാരോപണത്തെ ചിരിച്ചു തള്ളുന്നുവെന്ന് ...

Widgets Magazine