അഭിറാം മനോഹർ|
Last Modified ഞായര്‍, 18 ഫെബ്രുവരി 2024 (09:29 IST)
ഏറെക്കാലമായി സമൂഹമാധ്യമങ്ങളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് പരിചിതയായ താരമാണ് നടന്‍ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് ഒട്ടനവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ അഹാന തിളങ്ങി. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
കിളിപ്പച്ച നിറത്തിലുള്ള സാരിയില്‍ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് അഹാന പങ്കുവെച്ചത്. ഇതിന് പിന്നാലെ നിരവധി പേരാണ് താരത്തിന്റെ സൗന്ദര്യത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുന്നത്. അതേസമയം പ്രശംസയ്‌ക്കൊപ്പം തന്നെ താരത്തെ വിമര്‍ശിച്ചും കമന്റുകളുണ്ട്. എന്നാല്‍ താരത്തെ ബോഡി ഷെയിം ചെയ്തുകൊണ്ടുള്ള കമന്റുകള്‍ക്ക് താരം മറുപടി നല്‍കിയിട്ടില്ല. ഷെയ്ന്‍ ടോം ചാക്കോ നായകനായ അടിയാണ് അഹാനയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.