ആഡംബര കാറിന് നികുതി ഒഴിവാക്കിത്തരണമെന്ന ആവശ്യവുമായി ധനുഷും

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 4 ഓഗസ്റ്റ് 2021 (16:43 IST)

വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ആഡംബര കാറിന് പ്രവേശന നികുതി ഒഴിവാക്കിത്തരണമെന്ന ആവശ്യവുമായി തമിഴ് താരം ധനുഷും. നടന്‍ 2015 ല്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് നാളെ മദ്രാസ് ഹൈക്കോടതി വിധി പറയാന്‍ പോകുന്നത്.വിജയുടെ കേസ് കേട്ട അതേ കോടതിയിലാണ് ധനുഷിന്റെ ഹര്‍ജിയും പരിഗണിക്കുന്നത്.

ഇന്നലെ കേസ് വിളിച്ചിരുന്നു എന്നും ആ സമയത്ത് ധനുഷിന്റെ ഭാഗത്തുനിന്ന് അഭിഭാഷകന്‍ ഹാജരായില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനാലാണ് കേസ് വിധി പറയുന്നതിനായി മാറ്റിവെച്ചത്.

ജഡ്ജി എസ്.എം.സുബ്രഹ്മണ്യം തന്നെയായിരുന്നു വിജയുടെ കേസും പരിഗണിച്ചത്.ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്നാണ് ഉത്തരവിട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :