രാജമൌലിയുടെ അടുത്ത ചിത്രത്തില്‍ മഹേഷ് ബാബു

RRR, SS Rajamouli, Mahesh Babu, ആര്‍ ആര്‍ ആര്‍, എസ് എസ് രാജമൌലി, മഹേഷ് ബാബു
സുബിന്‍ ജോഷി| Last Modified ശനി, 18 ഏപ്രില്‍ 2020 (18:52 IST)
എസ് എസ് രാജമൌലി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ മഹേഷ്‌ബാബു നായകനാകും. ഒരു അഭിമുഖത്തില്‍ രാജമൌലി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇപ്പോള്‍ ‘ആര്‍ ആര്‍ ആര്‍’ എന്ന ചിത്രത്തിന്‍റെ ജോലികളിലാണ് രാജമൌലി. ഈ വര്‍ഷം മധ്യത്തിന് ശേഷം ഈ സിനിമ റിലീസാകും. ജൂനിയര്‍ എന്‍ ടി ആറും രാം ചരണും നായകനാകുന്ന ഈ സിനിമ കൊറോണ വൈറസ് ആക്രമണത്തെ തുടര്‍ന്നാണ് വൈകിയത്.

മഹേഷ് ബാബു നായകനാകുന്ന രാജമൌലി ചിത്രം നിര്‍മ്മിക്കുന്നത് കെ എല്‍ നാരായണയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :