അജിത്തിന്റെ 'എകെ 62'നിന്നും സംവിധായകന്‍ വിഘ്നേഷ് ശിവന്‍ പിന്മാറി ?

കെ ആര്‍ അനൂപ്| Last Modified ശനി, 28 ജനുവരി 2023 (15:11 IST)
അജിത് കുമാറിന്റെ 'എകെ 62' ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം.വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുമെന്ന് കഴിഞ്ഞ വര്‍ഷം ആദ്യം പ്രഖ്യാപിച്ചിരുന്നുവെങ്കിലും വിഘ്നേഷ് ശിവന്‍ ഇപ്പോള്‍ സിനിമയില്‍ മാറിയെന്ന് റിപ്പോര്‍ട്ടുകള്‍.


സംവിധായകന്‍ ആറ്റ്ലിയോ അല്ലെങ്കില്‍ വിഷ്ണുവര്‍ദ്ധനോ 'എകെ 62' സംവിധാനം ചെയ്‌തേക്കാം. അജിത്ത് അവധി ആഘോഷിക്കാനായി ലണ്ടനിലേക്ക് പോയിരിക്കുകയാണ്.സംവിധായകന്‍ വിഘ്‌നേഷ് ശിവനും ലണ്ടനിലേക്ക് പോയെന്നാണ് വിവരം. 'എകെ 62' വിഘ്നേഷ് സംവിധാനം ചെയ്യുമെന്നാണ് പ്രതീക്ഷ.

ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരി ആദ്യവാരം മുംബൈയില്‍ ആരംഭിക്കും.

ഷൂട്ടിംഗ് 35-40 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് പത്തടിയിട്ടിരിക്കുന്നത്. സംഗീതസംവിധായകന്‍ അനിരുദ്ധാണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :