കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 10 മെയ് 2021 (10:54 IST)
വീണ്ടും സിനിമ തിരക്കുകളിലേക്ക് നടി
സനുഷ തിരിച്ചെത്തുന്നു. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനു വേണ്ടി താരം കാശ്മീരില്‍ ആയിരുന്നു. തന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകുമെന്ന സൂചനയും സനുഷ നല്‍കി.
2016-ല്‍ പുറത്തിറങ്ങിയ ഒരു മുറൈ വന്ത് പാര്‍ത്തായാ എന്ന ചിത്രത്തിലായിരുന്നു സനുഷയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. മോളിവുഡ് സിനിമകളില്‍നിന്ന് വിട്ടുനിന്നെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലുള്ള സിനിമകളില്‍ നടി സജീവമായിരുന്നു. നാനീ നായകനായെത്തിയ ജേഴ്‌സിയിയാണ് താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.