രേണുക വേണു|
Last Modified തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (16:45 IST)
Happy Birthday Mammootty:
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ ജന്മദിനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ ജന്മദിനം. അതായത് വരുന്ന ബുധനാഴ്ച. 1951 സെപ്റ്റംബര്‍ ഏഴിന് ജനിച്ച മമ്മൂട്ടിക്ക് മറ്റന്നാള്‍ 71 വയസ്സ് തികയും. കൂടുതല്‍ ചെറുപ്പമായി ഇനി 72 ലേക്ക്...മുഹമ്മദുകുട്ടി എന്നാണ് മമ്മൂട്ടിയുടെ മുഴുവന്‍ പേര്. വൈക്കത്തെ ചെമ്പാണ് ജന്മദേശം. ഇപ്പോള്‍ കുടുംബസമേതം എറണാകുളത്താണ് താമസം.