സേവ് ദ ഡേറ്റ് ഫോട്ടോയ്ക്കൊപ്പം നാലാമതും വിവാഹിതയാകുന്നുവെന്ന് അറിയിച്ച് വനിത വിജയകുമാർ

Vanitha Vijayakumar
അഭിറാം മനോഹർ| Last Modified ബുധന്‍, 2 ഒക്‌ടോബര്‍ 2024 (09:43 IST)
Vanitha Vijayakumar
തമിഴ് അഭിനേത്രിയും ബിഗ്‌ബോസ് താരവുമായ വനിത വിജയകുമാര്‍ നാലാമതും വിവാഹിതയാകുന്നു. വനിത തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ഡാന്‍സ് കോറിയോഗ്രാഫറായ റോബര്‍ട്ട് മാസ്റ്ററാണ് വരന്‍. വിവാഹം ഈ മാസം അഞ്ചാം തീയ്യതിയുണ്ടാകുമെന്നും താരം അറിയിച്ചു.

തമിഴ് സിനിമയിലെ അറിയപ്പെടുന്ന ഡാന്‍സ് കോറിയോഗ്രാഫറും നടനുമാണ് റോബര്‍ട്ട് മാസ്റ്റര്‍. വിവിധ പൊതുപരിപാടികളില്‍ വനിതയും റോബര്‍ട്ടും ഒന്നിച്ചെത്തിയതോടെ ഇരുവരും അടുപ്പത്തിലാണെന്ന ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. പ്രശസ്ത തമിഴ് നടന്‍ വിജയകുമാറിന്റെ മകളായ വനിതാ വിജയ് സിനിമയായ ചന്ദ്രലേഖയിലൂടെയാണ് സിനിമയിലെത്തിയത്. അടുത്തിടെ തമിഴ് ബിഗ്‌ബോസിലും സാന്നിധ്യം അറിയിച്ചിരുന്നു.


2000ത്തില്‍ ആയിരുന്നു വനിത വിജയകുമാറിന്റെ ആദ്യ വിവാഹം. പിന്നീട് 2007ലും 2020ലും വനിതവിവാഹങ്ങള്‍ കഴിച്ചു. അവസാന വിവാഹം അഞ്ച് മാസങ്ങള്‍ മാത്രമാണ് നീണ്ടുനിന്നത്.
ജോവിക വിജയകുമാര്‍, വിജയ് ശ്രീ ഹരി എന്നിങ്ങനെ 2 മക്കളും വനിതയ്ക്കുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :