രേണുക വേണു|
Last Modified ബുധന്‍, 11 ഓഗസ്റ്റ് 2021 (20:31 IST)
വെറും മൂന്ന് സിനിമകള്‍ മാത്രം അഭിനയിച്ച് മലയാളികളുടെ ശ്രദ്ധപിടിച്ചുപറ്റിയ നടിയാണ് ഷീല കൗര്‍. തമിഴ് സിനിമയില്‍ ബാലതാരമായാണ് ഷീല അരങ്ങേറിയത്. ആറ് സിനിമയില്‍ ബാലതാരമായി അഭിനയിച്ചു. പിന്നീട് പ്രമുഖ താരങ്ങളുടെ നായികയായും തിളങ്ങി.
മൂന്ന് മലയാള സിനിമകളിലാണ് ഷീല കൗര്‍ അഭിനയിച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം മായാബസാര്‍, ജയറാമിനൊപ്പം മേക്കപ്പ്മാന്, പൃഥ്വിരാജിനൊപ്പം താന്തോന്നി എന്നീ സിനിമകളിലാണ് ഷീല നായികയായി അഭിനയിച്ചത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി 25 ഓളം സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. 2018 ന് ശേഷം ഷീല സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ല. 2020 ല്‍ സന്തോഷ് റെഡ്ഡിയെ ഷീല വിവാഹം കഴിച്ചു.
![<a class=](https://nonprod-media.webdunia.com/public_html/_media/ml/img/article/2021-08/11/full/1628694341-4364.jpg)
Sheela Kaur Actress" width="600" />
സോഷ്യല്‍ മീഡിയയിലും ഷീല സജീവമാണ്. തന്റെ പുതിയ ചിത്രങ്ങള്‍ ഷീല സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.