അറസ്റ്റിലായ കാമുകന് പിന്തുണയുമായി നടി ശാലിന്‍ സോയ,യൂട്യൂബര്‍ ടിടിഎഫ് വാസന്റെ പേരില്‍ ആറ് വകുപ്പുകള്‍ ചുമത്തി കേസെടുത്ത് പോലീസ്
കെ ആര്‍ അനൂപ്|
Last Modified വെള്ളി, 31 മെയ് 2024 (09:16 IST)
Shaalin Zoya
മലയാളി നടി ശാലിന്‍ സോയയുമായി തമിഴ് യൂട്യൂബര്‍ ടിടിഎഫ് വാസന്‍ പ്രണയത്തിലാണ്. ഇരുവരും ഇക്കാര്യം സ്ഥിരീകരിച്ചതുമാണ്. ദിവസങ്ങള്‍ക്കു മുമ്പ് യൂട്യൂബ് വീഡിയോയിലൂടെയാണ് വാസന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ശാലിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ പേജുകളിലും പങ്കുവെച്ചിട്ടുണ്ട്. വാസനൊപ്പമുള്ള ചിത്രങ്ങള്‍ ശാലിനും ഷെയര്‍ ചെയ്തിരുന്നു. അതിനിടെ പോലീസ് അറസ്റ്റ് ചെയ്ത വാസന് പൂര്‍ണ്ണ പിന്തുണയുമായി എത്തിയിരിക്കുകയാണ് ശാലിന്‍. മധുരൈ പോലീസാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. അശ്രദ്ധമായി ഫോണ്‍ ഉപയോഗിച്ചുകൊണ്ട് വാഹനം ഓടിച്ചതിനാണ് കേസ്. ഫോണില്‍ സംസാരിച്ചുകൊണ്ട് അപകടകമാംവിധം കാര്‍ ഓടിച്ചതുള്‍പ്പെടെ ആറ് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
മധുരയില്‍ നിന്ന് തൂത്തുക്കുടിയിലേക്ക് പോകുകയായിരുന്നു വാസന്‍. ഫോണ്‍ ഉപയോഗിച്ചുകൊണ്ട് യാത്ര ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ടവനെ പിന്തുണയുമായി എത്തിയിരിക്കുകയാണ് ശാലിന്‍.
ഏതു പ്രതിസന്ധിയിലും തളരാതിരിക്കണമെന്നും താന്‍ എപ്പോഴും കൂടെയുണ്ടാകുമെന്നുമാണ് ശാലിന്‍ ഇന്‍സ്റ്റാ സ്റ്റോറിയില്‍ എഴുതിയിരിക്കുന്നത്. ഒന്നിച്ചുള്ള ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്.
'എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനേ, നീ ധൈര്യമായിരിക്കുക. ഞാന്‍ എന്നും നിന്നോടൊപ്പമുണ്ടാകും. എനിക്കറിയാവുന്നവരില്‍ ഏറ്റവും നല്ല വ്യക്തി നീയാണ്. ഇപ്പോള്‍ സംഭവിക്കുന്നതിനൊന്നും നീ ഉത്തരവാദിയല്ലെന്ന് എനിക്കറിയാം. എപ്പോഴും നീ പറയാറുള്ളതുപോലെ ഞാന്‍ നിന്നോട് പറയുന്നു. 'നടപ്പതെല്ലാം നന്മക്ക്, വിട് പാത്തുക്കലാം',--ശാലിന്‍ സോഷ്യല്‍ മീഡിയയില്‍ കുറച്ചു.
40 ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സുള്ള യൂട്യൂബ് താരമാണ് ടിടിഎഫ് വാസന്‍. മുന്നിലെ ചക്രമുയര്‍ത്തിക്കൊണ്ട് സൂപ്പര്‍ ബൈക്കുകളില്‍ ദീര്‍ഘദൂരം സഞ്ചരിക്കുന്ന ഇയാളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. അമിത വേഗത്തില്‍ അപകടകരമായ രീതിയില്‍ ബൈക്ക് ഓടിച്ചതിന് പത്തുവര്‍ഷത്തേക്ക് റ്റു വീലര്‍ ലൈസന്‍സ് തമിഴ്‌നാട് ആര്‍ടിഒ റദ്ദാക്കിയിരുന്നു. യൂട്യൂബിലുള്ള പ്രശസ്തി കാരണം സിനിമയിലേക്കും വാസന് അവസരം ലഭിച്ചു.
'മഞ്ചള്‍ വീരന്‍'എന്ന സിനിമയിലൂടെ നായകനായി ബിഗ് സ്‌ക്രീനില്‍ വാസന്‍ എത്തും.