ബെംഗളൂരു മയക്കുമരുന്ന് കേസ്: രാഗിണി ദ്വിവേദി അറസ്റ്റിൽ

അഭിറാം മനോഹർ| Last Modified വെള്ളി, 4 സെപ്‌റ്റംബര്‍ 2020 (20:06 IST)
മയക്കുമരുന്ന് കേസിൽ സിനിമാതാരം രാഗിണി ദ്വിവേദി അറസ്റ്റിൽ. ഇന്ന് രാവിലെ ആറുമണിക്ക് രാഗിണിയുടെ വീട്ടിൽ നടന്ന റെയ്‌ഡിനെതുടർന്ന് നടിയെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു. 8 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.

മയക്കുമരുന്ന് കേസിൽ രാഗിണിയുടെ സുഹൃത്ത് രവിശങ്കർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇയാൾ പാർട്ടികളിൽ മയക്കുമരുന്ന് വിതരണം ചെയ്‌തിരുന്നു. ഇതിൽ രാഗിണിയും പങ്കെടുത്തിരുന്നു. ഇതിനെ തുടർന്നാണ് സിസിബി രാവിലെ നടിയുടെ വീട് റെയ്‌ഡ് ചെയ്‌തത്. തുടർന്ന് . സിസിബി ആസ്ഥാനത്ത് രാവിലെ പതിനൊന്നരയോടെ എത്തിച്ച ഇവരെ എട്ടുമണിക്കൂറോളമാണ് ചോദ്യം ചെയ്തത്.

കന്നഡ സിനിമാമേഖലയുമായി രവിശങ്കറിനെ ബന്ധപ്പെടുത്തിയിരുന്നത് രാഗിണിയാണെന്ന വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി സിസിബി പറഞ്ഞു. രാഗിണിക്ക് മയക്കുമരുന്ന് സംഘവുമായി നേരിട്ട് ബന്ധമുണ്ടെന്നും യെലഹങ്കയിലെ വീട്ടില്‍ പാര്‍ട്ടികളിലടക്കം മയക്കു മരുന്ന് ഉപയോഗിച്ചുവെന്നും ചോദ്യം ചെയ്യലില്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ രാഗിണി ഉപയോഗിച്ചിരുന്ന നാലു മൊബൈൽ ഫോണുകളിൽ രണ്ടെണ്ണത്തിലെ വാട്‌സാപ്പ് ചാറ്റുകള്‍ നീക്കം ചെയ്ത നിലയിലാണ്. ഇത് വീണ്ടെുക്കാനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :