നിങ്ങൾ ഹിന്ദുവാണോ എന്ന് ചോദിച്ചു, മധുര മീനാക്ഷി ക്ഷേത്രത്തിലെ ദുരനുഭവം പറഞ്ഞ് നമിത

Namitha
അഭിറാം മനോഹർ| Last Modified ചൊവ്വ, 27 ഓഗസ്റ്റ് 2024 (17:21 IST)
Namitha
മധുര മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ ഹിന്ദുവാണെന്നതിന്റെ തെളിവ് നല്‍കാന്‍ തന്നോട് ആവശ്യപ്പെട്ടതായി നടിയും ബിജെപി നേതാവുമായ നമിത. തിങ്കളാഴ്ചയാണ് സംഭവം. ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ തന്നെ ക്ഷേത്ര ഉദ്യോഗസ്ഥന്‍ തടഞ്ഞതായാണ് നമിത പറയുന്നത്. ഹിന്ദുവാണെന്നതിന് തെളിവ് ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.


ആദ്യമായി എന്റെ രാജ്യത്തും എന്റെ സ്വന്തം സ്ഥലത്ത് എനിക്ക് ഒരു ഹിന്ദുവാണെന്ന് തെളിയിക്കേണ്ടി വന്നിരിക്കുന്നു. വളരെ പരുഷമായാണ് അഹങ്കാരിയായ ഉദ്യോഗസ്ഥനും അയാള്‍ക്കൊപ്പമുണ്ടായിരുന്നവരും പെരുമാറിയത്. നമിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. തമിഴ്നാട് ദേവസ്വം മന്ത്രിയെ അഭിസംബോധന ചെയ്തുള്ള വീഡിയോയും നമിത തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. പോലീസ് സംഘം തനിക്ക് ദര്‍ശനം നല്‍കിയതായും നമിത പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :