ഓൺലൈൻ തട്ടിപ്പിനിരയായി, മോർഫ് ചെയ്ത വീഡിയോകൾ അയച്ച് ഭീഷണിപ്പെടുത്തി: പൊട്ടിക്കരഞ്ഞ് നടി

അഭിറാം മനോഹർ| Last Modified ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (15:01 IST)
ഓൺലൈൻ വായ്പ്പാ ആപ്പിൻ്റെ തട്ടിപ്പിനിരയായെന്ന് തുറന്ന് പറഞ്ഞ് തമിഴ്‌- തെലുങ്ക് ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടി ലക്ഷ്മി വാസുദേവൻ. ഇൻസ്റ്റഗ്രാമിൽ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോയിലാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്. പണം ആവശ്യപ്പെട്ട് കൊണ്ട് ഭീഷണിപ്പെടുത്തി, മോർഫ് ചെയ്ത ഫോട്ടോകളും വീഡിയോകളും മാതാപിതാക്കളടക്കമുള്ളവർക്ക് അയച്ചുവെന്നും നടി കരഞ്ഞുകൊണ്ട് വെളിപ്പെടുത്തി.

തനിക്ക് സംഭവിച്ചത് പോലെ മറ്റാർക്കും പറ്റരുത് എന്നതുകൊണ്ടാണ് ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ലക്ഷ്മിയുടെ വീഡിയോ ആരംഭിക്കുന്നത്.അഞ്ച്‌ ലക്ഷം രൂപ ലഭിക്കുമെന്നതായിരുന്നു ഫോണിൽ വന്ന മെസേജിന്റെ ചുരുക്കം. മെസേജിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ഫോൺ ഹാക്കായി. ഇതെന്താണെന്ന് ആദ്യം മനസിലായില്ല.

മൂന്ന് നാല് ദിവസങ്ങൾക്ക് ശേഷമാണ് നിങ്ങൾ ലോണെടുത്തിട്ടുണ്ടെന്നും പണം അടയ്ക്കണമെന്നും പറഞ്ഞ് മെസേജ് വന്നത്. പിന്നെ പിന്നെ മോശമായ ഭാഷയിലുള്ള ഭീഷണികളും വോയിസ് മെസേജുകളും വന്നു തുടങ്ങി. തൻ്റെ വാട്ട്സാപ്പ് കോൺടാക്റ്റിലെ ചിലർക്ക് മോശമായ രീതിയിലുള്ള ചിത്രങ്ങളെല്ലാം പോയിട്ടുണ്ടെന്നും നടി വീഡിയോയിൽ പറയുന്നു. സംഭവത്തിൽ ഹൈദരാബാദ് സൈബർ സെല്ലിൽ പരാതി നൽകിയിരിക്കുകയാണ് താരം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

സി.പി.എമ്മിൽ അടിമുടി മാറ്റം: മാഷ് തുടരും, കെ.കെ ഷൈലജ ...

സി.പി.എമ്മിൽ അടിമുടി മാറ്റം: മാഷ് തുടരും, കെ.കെ ഷൈലജ സെക്രട്ടേറിയറ്റിൽ
കൊല്ലം: സിപിഐഎം കേരള സംസ്ഥാന സമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനത്തിന്‌ സമാപനം. കൊല്ലത്ത് ...

മുക്കുപണ്ട പണയത്തട്ടിപ്പ്: ഒറ്റപ്പാലം അർബൻ ബാങ്ക് ...

മുക്കുപണ്ട പണയത്തട്ടിപ്പ്: ഒറ്റപ്പാലം അർബൻ ബാങ്ക് ജീവനക്കാരനെതിരെ കേസ്
പാലക്കാട് :ഒറ്റപ്പാലം അർബൻ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ബാങ്ക് ...

കാസർകോട്ടു നിന്നു കാണാതായ 15 കാരിയേയും യുവാവിനെയും മരിച്ച ...

കാസർകോട്ടു നിന്നു കാണാതായ 15 കാരിയേയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി
കാസര്‍കോട് : മൂന്നാഴ്ച മുമ്പ് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ ...

'ഉമ്മച്ചിക്ക് സുഖമില്ല, നീ ഒന്ന് വീട് വരെ വരണം': അമ്മയ്ക്ക് ...

'ഉമ്മച്ചിക്ക് സുഖമില്ല, നീ ഒന്ന് വീട് വരെ വരണം': അമ്മയ്ക്ക് അസുഖം കൂടുതലെന്ന് കള്ളം പറഞ്ഞാണ് അഫാൻ ഫർസാനയെ വീട്ടിലെത്തിച്ചത്
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ സുഹൃത്ത് ഫർസാനയെ തന്റെ ...

'ഒരു വഴിയുമില്ല, ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ': ഷൈനിയുടെ ...

'ഒരു വഴിയുമില്ല, ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ': ഷൈനിയുടെ ഫോൺ സംഭാഷണം പുറത്ത്
കോട്ടയം: ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ ഷൈനി മരണത്തിനു ...