അഭിറാം മനോഹർ|
Last Modified വ്യാഴം, 23 മാര്‍ച്ച് 2023 (13:06 IST)
എറണാകുളം തൃക്കാക്കരയിൽ ലഹരിവില്പന നടത്തിയതിന് പിടിയിലായ നാടകനടി താനല്ലെന്ന് നടി അഞ്ജു കൃഷ്ണ. പേരിലുള്ള സാമ്യം കാരണം കാര്യമറിയാതെ പലരും സോധ്യൽ മീഡിയയിൽ തന്നെ ടാഗ് ചെയ്യുന്നുണ്ടെന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. ആളുകൾ മാത്രമല്ല മാധ്യമങ്ങളും ടാഗ് ചെയ്യുകയാണ്. ഇത് തനിക്കും കുടുംബത്തിനും തമാശയല്ലെന്നും അത്തരം ടാഗുകൾ ഒഴിവാക്കി ആശയക്കുഴപ്പം ഒഴിവാക്കണമെന്നും അല്ലാത്ത പക്ഷം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അഞ്ജു കൃഷ്ണ പറഞ്ഞു.
ചൊവ്വാഴ്ചയാണ് എംഡിഎംഎയുമായി അഞ്ജു കൃഷ്ണ എന്ന നാടക നടിയെ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള യോദ്ധാവ് സ്ക്വാഡ് അറസ്റ്റ് ചെയ്യുന്നത്. ജിബു ജേക്കബ് സംവിധാനം ചെയ്ത ആദ്യരാത്രി എന്ന സിനിമയിലൂടെ വെള്ളിത്തിരയിലും അഭിനയിച്ചിട്ടുള്ള താരമാണ് അഞ്ജു കൃഷ്ണ അശോക്. പ്രതി പൂവൻകോഴി,കുഞ്ഞെൽദോ,രമേശ് ആൻഡ് സുമേഷ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.