‘എന്റെ നഗ്നവീഡിയോ കാമുകന് അയച്ച് കൊടുത്തത് കൂട്ടുകാരിയായ നടി, എന്റെ മരണത്തിന് ഉത്തരവാദി അവരായിരിക്കും’: വെളിപ്പെടുത്തലുമായി നടി

വ്യാഴം, 23 നവം‌ബര്‍ 2017 (08:41 IST)

സുഹൃത്തുകളായിരുന്ന യുവതിക്കും യുവാവിനുമെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നടി അജിനാ മേനോന്‍ രംഗത്ത്. സൗഹൃദ കാലത്ത് ചിത്രീകരിച്ച സ്വകാര്യ ദൃശ്യങ്ങള്‍ ഇരുവരും പരസ്യമാക്കി വൈരാഗ്യം തീര്‍ത്തെന്ന് ആരോപിക്കുന്നു. അജിത തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്.
 
സിനിമാ സീരിയല്‍ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം ഒരുകാലത്ത് തന്റെ നല്ല സുഹൃത്തുക്കളായിരുന്നു. ഇതില്‍ ഒരു യുവതി തൃശൂര്‍ സ്വദേശിയും യുവാവ് കോഴിക്കോട് സ്വദേശിയുമാണ്. ഇവര്‍ രണ്ടു പേരും ഒരുമിച്ച് എറണാകുളത്ത് ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്ത് താമസിക്കുകയാണ്. ഭര്‍ത്താവുമായി പിണങ്ങിയാണ് യുവതി എറണാകുളത്ത് സുഹൃത്തിനൊപ്പം താമസിക്കുന്നത്.
 
ഇയാള്‍ ക്രിമിനലാണെന്നും പീഡനവും മോഷണവും അടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയാണെന്നും അജിന പറയുന്നു. ഇരുവരും കൊച്ചിയില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുകയാണെന്നും നടി ആരോപിക്കുന്നു. നല്ല സുഹൃത്തുക്കളായിരുന്ന സമയത്ത് ഇവര്‍ തന്റെ ചില സ്വകാര്യ നിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. 
 
തന്റെ മൊബൈില്‍ ചിത്രീകരിച്ച വീഡിയോ അവരുടെ മൊബൈലിലേക്കും മാറ്റിയതായി അറിഞ്ഞപ്പോള്‍ തന്നെ അത് ഡിലീറ്റ് ചെയ്യിപ്പിച്ചിരുന്നു. പിന്നീട് അവര്‍ മൊബൈല്‍ റിക്കവര്‍ ചെയ്ത് വീഡിയോ എടുക്കുകയായിരുന്നുവെന്നും നടി വെളിപ്പെടുത്തി.
 
കോഴിക്കോട് ഹോട്ടല്‍ ആക്രമണക്കേസില്‍ താന്‍ അഭിപ്രായം പറയുകയും പ്രതികരിക്കുകയും ചെയ്തതിന്റെ വിരോധത്തിലാണ് ഈ വീഡിയോ ഇവര്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചതെന്നും അജിന പറയുന്നു. വീഡിയോ വൈറലായതോടെ തനിക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്നും താന്‍ ആത്മഹത്യ ചെയ്താല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം അവര്‍ക്കായിരിക്കുമെന്നും അജിന പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സിനിമ മലയാളം സിനിമ അജിന സോഷ്യല്‍ മീഡിയ Cinema Malayalam Cinema Social Media

സിനിമ

news

മഞ്ജുവാര്യരുമായുള്ള വിവാഹബന്ധത്തിന് ദിലീപ് ഒരുപാട് മൂല്യം കല്‍പ്പിച്ചിരുന്നു, പക്ഷേ...

നടിയെ ആക്രമിക്കുന്നതിന് ക്വട്ടേഷന്‍ നല്‍കാന്‍ ദിലീപിനെ പ്രേരിപ്പിച്ചത് ആദ്യവിവാഹം ...

news

'ആ രാത്രി ഞാന്‍ ഏറെ സന്തോഷവതിയായിരുന്നു': എമി ജാക്‌സണ്‍

‘നവംബര്‍ 21’ എന്ന തീയതി ആരു മറന്നാലും നടി എമി ജാക്‌സണിന് മറക്കാനാകില്ല. എമി ഏറ്റവും ...

news

ബിക്കിനി അശ്ലീലമല്ലെന്ന് തെളിയിക്കാന്‍ നടി പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

ബിക്കിനി ധരിയ്ക്കുന്നത് ഒരിക്കലും അശ്ലീലം അല്ലെന്ന് കാണിക്കാന്‍ ഗ്ലാമര്‍ താരം പോസ്റ്റ് ...

news

ദുൽഖറിനെ വെട്ടി പൃഥ്വിരാജ്!

2012ല്‍ പുറത്തിറങ്ങിയ ‘തീവ്രം’ എന്ന ദുൽഖര്‍ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുവെന്ന് ...

Widgets Magazine