ഇന്ദ്രന്‍സിനോളം വളരുക എന്ന് പറയുന്നിടത്താണ് കാതല്‍:വിനയ് ഫോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 13 ഡിസം‌ബര്‍ 2022 (17:34 IST)
നിയമസഭയില്‍ മന്ത്രി വി.എന്‍. വാസവന്‍ നടന്‍ ഇന്ദ്രന്‍സിനെ പരിഹസിക്കുന്ന തരത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടന്‍ വിനയ് ഫോര്‍ട്ട്.

'ഇന്ദ്രന്‍സിനോളം വളരുക എന്ന് പറയുന്നിടത്താണ് കാതല്‍..... മറ്റേതു ഉപമയും പ്രയോഗവും അന്തസാര ശൂന്യം... സ്‌നേഹം... ആദരവ്'-വിനയ് ഫോര്‍ട്ട് കുറിച്ചു.
നിയമസഭയില്‍ മന്ത്രി വി.എന്‍. വാസവന്‍ നടത്തിയ പരാമര്‍ശത്തില്‍ തനിക്ക് വിഷമമോ ബുദ്ധിമുട്ടോ ഇല്ലെന്ന് നടന്‍ ഇന്ദ്രന്‍സ് നേരത്തെ പറഞ്ഞിരുന്നു.

മാലിക്, ബര്‍മുഡ തുടങ്ങിയ ചിത്രങ്ങളിലാണ് ഇന്ദ്രന്‍സും വിനയും ഒടുവില്‍ ആയി ഒരുമിച്ച് അഭിനയിച്ചത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :