അജിത്തിന്റെ വീട്ടിലെത്തി വിജയ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 24 മാര്‍ച്ച് 2023 (16:54 IST)
നടന്‍ അജിത്തിന്റെ പിതാവിന്റെ വിയോഗം തമിഴ് സിനിമ ലോകത്തെ കണ്ണീരിലാഴ്ത്തി. വളരെ കാലമായി ചികിത്സയിലായിരുന്ന പി എസ് മണി ഇന്ന് പുലര്‍ച്ചെയാണ് അന്തരിച്ചത്. 85 വയസ്സായിരുന്നു. തമിഴ് സിനിമ ലോകത്തെ നിരവധി പ്രമുഖര്‍ അജിത്തിന്റെ ചെന്നൈയിലെ വസതിയില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

നടന്‍ വിജയും അജിത്തിന്റെ വീട്ടിലെത്തി. ക്യാമറയ്ക്ക് കര്‍ശന നിയന്ത്രണം ഉണ്ടെങ്കിലും അജിത് വന്നുപോകുന്ന വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

മരണാനന്തര ചടങ്ങുകളില്‍ സ്വകാര്യതയാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അതിനെ എല്ലാവരും മാനിക്കുമെന്നാണ് കരുതുന്നതെന്നും അജിത്തിന്റെ വാര്‍ത്തക്കുറിപ്പില്‍ പറയുന്നുണ്ടായിരുന്നു.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :