അഭിറാം മനോഹർ|
Last Modified വ്യാഴം, 5 ജനുവരി 2023 (16:23 IST)
ഷാറൂഖ് നായകനായെത്തിയ ഓം ശാന്തി ഓമിലൂടെ നായികയായാണ്
ദീപിക പദുക്കോൺ ബോളിവുഡിൽ അരങ്ങേറിയത്. തുടർന്ന് നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ താരം ആരാധകരുടെ പ്രിയതാരമായി മാറി. രൺവീർ സിംഗുമായുള്ള വിവാഹത്തിന് ശേഷവും സിനിമയിൽ സജീവമായ താരത്തിൻ്റെ പുതിയ ചിത്രം
പത്താൻ റിലീസിന് തയ്യാറായി നിൽക്കുകയാണ്. ചിത്രത്തിൻ്റെ റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ താരം ഇന്ന് തൻ്റെ മുപ്പത്തിയേഴാം
പിറന്നാൾ ആഘോഷിക്കുകയാണ്.
പിറന്നാൾ ദിനത്തിൽ ദീപിക പദുക്കോണിന് ആശംസയുമായി എത്തിയിരിക്കുകയാണ് ബോളിവുഡിൻ്റെ കിംഗ് ഖാൻ ഷാറൂഖ്. നിങ്ങളെ ഓർത്ത് ഞാൻ എപ്പോഴും അഭിമാനിക്കുന്നു.നിങ്ങൾ പുതിയ ഉയരങ്ങൾ കീഴടക്കണമെന്ന് എപ്പോഴും ആശംസിക്കുന്നു. ജന്മദിനാശംസകൾ. ഷാറൂഖ് ഖാൻ കുറിച്ചു. കുറിപ്പിനൊപ്പം പത്താൻ സിനിമയിൽ ദീപികയുടെ ക്യാരക്ടർ സ്റ്റില്ലും താരം പുറത്തുവിട്ടു.