44ക്കാരനായ നടൻ പ്രേംജി അമരൻ വിവാഹിതനാകുന്നു, വധു 22 കാരിയായ ഗായികയെന്ന് റിപ്പോർട്ടുകൾ

Premji amaran,Premji amaran getting married,cinema
അഭിറാം മനോഹർ| Last Modified ഞായര്‍, 7 ജനുവരി 2024 (11:25 IST)
തമിഴകത്ത് വെങ്കട് പ്രഭു ചിത്രങ്ങളിലെ കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധേയനായ നടനാണ് പേം ജി അമരന്‍. നടന്‍ എന്ന നിലയില്‍ മാത്രമല്ല ഗായകന്‍,സംഗീത സംവിധായകന്‍ എന്ന നിലകളിലും പ്രേംജി അമരന്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ഏറെക്കാലമായി അവിവാഹിതനായി തുടരുന്ന താരം തന്റെ നാല്‍പ്പത്തിനാലാം വയസ്സില്‍ വിവാഹത്തിന് തയ്യാറായിരിക്കുകയാണ്. 2024ല്‍ തന്നെ തന്റെ വിവാഹം ഉണ്ടാകുമെന്ന വിവരം നടന്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്.

പുതുവത്സരാശംസകള്‍. ഈ വര്‍ഷം എന്റെ വിവാഹം ഉണ്ടാകും എന്നാണ് പ്രേംജി അമരന്‍ എക്‌സില്‍ കുറിചത്. എന്നാല്‍ ആരെയായിരിക്കും നടന്‍ വിവാഹം കഴിക്കുക എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. അതേസമയം താരം വിനൈത ശിവകുമാറുമായി പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. 22കാരിയാണ് വിനൈത. 2022ലെ പ്രണയദിനത്തില്‍ പ്രേംജിക്കൊപ്പമുള്ള ചിത്രങ്ങള്‍ വിനൈത പങ്കുവെച്ചിരുന്നു.കൂടാതെ പ്രേംജിയുടെ പിറന്നാള്‍ ദിനത്തില്‍ താരത്തിനൊപ്പമുള്ള ചിത്രങ്ങളും വിനൈത പങ്കുവെച്ചിരുന്നു. അതിനാല്‍ തന്നെ വിവാഹം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :