'അമ്മയുണ്ടല്ലോ എന്ന സമാധാനം';80 തികയുന്ന ദിവസം, ജന്മദിനം ആഘോഷിച്ച് നടന്‍ മുരളി ഗോപി

കെ ആര്‍ അനൂപ്| Last Modified ശനി, 19 നവം‌ബര്‍ 2022 (15:25 IST)
അമ്മയുടെ എണ്‍പതാം പിറന്നാള്‍ ആഘോഷിച്ച് നടന്‍ മുരളി ഗോപി. ജീവിതത്തിലെ പരീക്ഷണാ ഘട്ടങ്ങളില്‍ അമ്മയുണ്ടല്ലോ എന്ന സമാധാനം ഒരു ഒറ്റമൂലിയായി ഹൃദയത്തില്‍ കൊണ്ടുനടന്നിരുന്നുവെന്ന് നടന്‍ കുറിക്കുന്നു.

'ഇന്ന്, അമ്മയ്ക്ക് 80 തികയുന്ന ദിവസം. ജീവിതത്തില്‍, പരീക്ഷണ ഘട്ടങ്ങളിലൂടെ നടന്നു നീങ്ങുമ്പോഴൊക്കെ, അമ്മയുണ്ടല്ലോ എന്ന സമാധാനം ഒരു ഒറ്റമൂലിയായി ഹൃദയത്തില്‍ കൊണ്ടുനടന്നിരുന്നു. ഇപ്പോഴും അത് അങ്ങനെതന്നെ.
ഉയര്‍ച്ചയിലും വീഴ്ചയിലും ഒരുപോലെ ഉലയാതിരിക്കാന്‍ സ്വജീവിതം കൊണ്ട് പറയാതെ പറഞ്ഞുതന്നതിന്...
സമചിത്തതയുടെ ആള്‍രൂപമായി ജീവിച്ചു കാണിച്ചതിന്...ഉള്‍സൗഖ്യത്തിന്റെ പൊരുള്‍ കാട്ടിയതിന്...ഉണ്മയോടെ വാണതിന്...ഉള്‍ക്കരുത്തായതിന്...
എന്നും...അമ്മ'-മുരളി ഗോപി കുറിച്ചു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :