അഭിറാം മനോഹർ|
Last Modified തിങ്കള്‍, 24 മെയ് 2021 (15:21 IST)
ലക്ഷദ്വീപിനായി ശബ്‌ദമുയർത്തി നടിയും സംവിധായകയുമായ ഗീതു മോഹൻദാസ്. ദ്വീപിൽ അധികാരമേറ്റെടുത്ത പുതിയ അഡ്‌മിനിസ്ട്രേറ്റർക്കെതിരെയുള്ള പ്രതിഷേധത്തിൽ പങ്കുചേർന്നിരിക്കുകയാണ് ഗീതു. നിയമപരിഷ്കരണം എന്ന പേരിൽ ലക്ഷദ്വീപിലെ ജനങ്ങളുടെ സമാധാനം നശിപ്പിക്കരുതെന്ന് ഗീതു മോഹൻദാസ് ഫേസ്‌ബുക്കിൽ കുറിച്ചു. ഗീതു മോഹൻദാസ് സംവിധാനം ചെയ്‌ത
മൂത്തോൻ ഒരുങ്ങിയത് ലക്ഷദ്വീപ് പശ്ചാത്തലമാക്കിയായിരുന്നു.
ഗീതു മോഹൻദാസിന്റെ ഫേസ്‌ബുക്ക് കുറിപ്പ് വായിക്കാം
മൂത്തോൻ എന്ന എന്റെ ചിത്രം ലക്ഷദ്വീപിലാണ് ചിത്രീകരിച്ചത്. ജീവിതത്തിൽ ഞാൻ കണ്ടതിൽ ഏറ്റവും മാജിക്കലായ സ്ഥലം. നിഷ്‌കളങ്കരായ ആളുകളും. അവരുടെ ആശയറ്റ കരച്ചിൽ കപടതകളില്ലാത്തതാണ്. നമ്മുടെ സ്വരങ്ങൾ അവർക്കായി ഉയർത്തുകയല്ലാതെ മറ്റൊന്നും ഇപ്പോൾ ചെയ്യാൻ കഴിയില്ല. ദയവായി അവരുടെ സമാധാനം നശിപ്പിക്കരുത്. അവരുടെ ആവാസവ്യവസ്ഥ തകർക്കരുത്. അവരുടെ നിഷ്‌കളങ്കത ഇല്ലാതാക്കരുത്. ഇത് ശരിയായ കാതുകളിൽ എത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സേവ് ലക്ഷദ്വീപ്, ഐ സ്റ്റാൻഡ് വിത്ത് ലക്ഷദ്വീപ്