ചിപ്പി പീലിപ്പോസ്|
Last Modified വെള്ളി, 6 ഡിസംബര്‍ 2019 (13:10 IST)
വെയിൽ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ നടൻ ദേവൻ. ഒരുപാട് വിട്ടുവീഴ്ചകള്‍ ചെയ്യാതെ ഒരു നടന് നടനാവാന്‍ പറ്റില്ല. ഇപ്പോള്‍ മോഹന്‍ലാലിന്റെ കാര്യമെടുത്താലും മമ്മൂട്ടിയുടെ കാര്യമെടുത്താലും എത്രയോ സഫര്‍ ചെയ്തിട്ടാണ് എത്രയോ അവഗണനകള്‍ കിട്ടീട്ടുണ്ട് അവര്‍ക്ക്. ഇന്ന് സൂപ്പര്‍സ്റ്റാറായി ഏറ്റവും നല്ല നടന്മാരായി നില്‍ക്കുന്നതും സമകാലീനരാണെന്ന് അദ്ദേഹം പറഞ്ഞു.
‘വിജയം ഹാന്‍ഡില്‍ ചെയ്യാനുള്ള പക്വത ആ കുട്ടിക്കില്ല. ഒരു അച്ചടക്ക ബോധം വേണം. ചെറിയ കാര്യങ്ങള്‍ക്ക് വേണ്ടി നമ്മള്‍ അടിപിടി കൂടുമ്പോള്‍ അത് ശരിയായ നിലപാടായിട്ട് എനിക്ക് തോന്നുന്നില്ല. അതൊരു ആര്‍ട്ടിസ്റ്റ് ഒരിക്കലും ചെയ്യാന്‍ പാടില്ല. പ്രത്യേകിച്ച് അദ്ദേഹത്തെ പോലെയുള്ള ഒരു യംഗ്സ്റ്റര്‍. അബിയുടെ മകനാണ്. അബിക്ക് എത്തിപ്പെടാന്‍ സാധിക്കാതിരുന്ന ഇടത്തേക്കാണ് ഈ ഒരു എയ്ജില്‍ ഇവിടംവരെ എത്തിയത്. അത് നമ്മുടെ കഴിവ് കൊണ്ടാണ്, സാമര്‍ത്ഥ്യംകൊണ്ടാണ് എന്ന് വിചാരിക്കരുത്.‘
‘ഒരുപാട് വിട്ടുവീഴ്ചകള്‍ ചെയ്യാതെ ഒരു നടന് നടനാവാന്‍ പറ്റില്ല. ഇപ്പോള്‍ മോഹന്‍ലാലിന്റെ കാര്യമെടുത്താലും മമ്മൂട്ടിയുടെ കാര്യമെടുത്താലും എത്രയോ സഫര്‍ ചെയ്തിട്ടാണ് എത്രയോ അവഗണനകള്‍ കിട്ടീട്ടുണ്ട് അവര്‍ക്ക്. ഇന്ന് സൂപ്പര്‍സ്റ്റാറായി ഏറ്റവും നല്ല നടന്മാരായി നില്‍ക്കുന്നതും സമകാലീനരാണ്. സഫര്‍ചെയ്ത് കഷ്ടപ്പെട്ടാണ് മോഹന്‍ലാലും മമ്മൂട്ടിയും ഈ നിലയിലായത്. നല്ലൊരു ഭാവിയുള്ള കുട്ടിയാണ് ഷെയ്ന്‍. പക്ഷെ അവന്റെ അച്ചടക്കം, സംസാരിക്കുന്ന രീതി അത് ശരിയല്ല.‘ -
ദേവൻ പറയുന്നു.