ഇത് പുതിയ ബെൽട്ടാണോ? ആറാട്ടണ്ണനും സീക്രട്ട് ഏജൻ്റിനുമൊപ്പം നടൻ ബാല

അഭിറാം മനോഹർ| Last Modified ചൊവ്വ, 31 ജനുവരി 2023 (18:00 IST)
ഷെഫീക്കിൻ്റെ സന്തോഷം എന്ന സിനിമയ്ക്ക് ശേഷം വിവാദങ്ങളിലും പരാമർശങ്ങളിലും എന്നും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ആളാണ് നടൻ ബാല. സുഹൃത്തായ ഉണ്ണി മുകുന്ദന് നേരെ ബാല ആരോപണങ്ങൾ ഉന്നയിച്ചതും അതിനെ തുടർന്നുണ്ടായ വിവാദങ്ങൾക്കും അടുത്തിടെയാണ് മലയാളികൾ സാക്ഷിയായത്.

ഇപ്പോഴിതാ നടൻ ഉണ്ണി മുകുന്ദനുമായി നടത്തിയ വിവാദഫോൺ കോളിലൂടെ ശ്രദ്ധേയനായ സീക്രട്ട് ഏജൻ്റ് എന്ന പേരിലറിയപ്പെടുന്ന സായ് കൃഷ്ണ എന്ന യുട്യൂബറുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് നടൻ ബാല. ആറാട്ട് അണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയും ഇരുവർക്കുമൊപ്പമുണ്ടായിരുന്നു. ഇരുവരും തൻ്റെ വീട്ടിൽ സൗഹൃദസന്ദർശനത്തിനെത്തിയതാണെന്നാണ് ബാല പറയുന്നത്. ബാല തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പുറത്തുവിട്ടത്.

പുതിയ ചിത്രത്തെ ഏറെ കൗതുകത്തോടെയാണ് ആരാധകർ നോക്കി കാണുന്നത്. നിത്യാ മേനോൻ വിഷയത്തിൽ തന്നെ അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി തുറന്ന് പറഞ്ഞ വ്യക്തിയാണ് സന്തോഷ് വർക്കി. ഉണ്ണി മുകുന്ദനുമായി ഫോണിൽ ഏറ്റുമുട്ടിയ വ്യക്തിയാണ് സായ് കൃഷ്ണ. ഇരുവർക്കുമൊപ്പം ബാല പുതിയ ബെൽറ്റ് തുടങ്ങിയോ എന്നാണ് പലരും ചിത്രത്തിന് കമൻ്റ് ചെയ്തിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :