ഒരു സിഗററ്റ് പോലും വാങ്ങാൻ പറ്റാത്ത അവസ്ഥയായി, തോറ്റുപോയപ്പോൾ ജീവനൊടുക്കാൻ തോന്നീട്ടുണ്ട്: അബ്ബാസ്

അഭിറാം മനോഹർ| Last Modified വ്യാഴം, 20 ജൂലൈ 2023 (14:42 IST)

ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലാണ് നടന്‍ അബ്ബാസ്. സിനിമയില്‍ നിന്നും ഇടവേളയെടുത്ത് വിദേശത്തേക്ക് പോയ താരം നീണ്ട 8 വര്‍ഷമായി സിനിമയില്‍ അഭിനയിച്ചിരുന്നില്ല.അഭിനയം ഉപേക്ഷിച്ചിട്ടില്ലെന്നും മികച്ച തിരക്കഥകള്‍ ലഭിച്ചാല്‍ സിനിമയില്‍ മടങ്ങിയെത്താന്‍ ആഗ്രഹമുണ്ടെന്നും അബ്ബാസ് പറയുന്നു. ഭരദ്വാജ് രംഗനുമായുള്ള അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

സിനിമാജീവിതത്തില്‍ തനിക്ക് പറ്റിയ തെറ്റുകളെ പറ്റിയും സിനിമയില്‍ നിന്നും ഇടവേളയെടുത്ത കാലത്തെ പറ്റിയ്യും അബ്ബാസ് മനസ് തുറന്നു. ആദ്യ കാലത്ത് സിനിമകള്‍ പലതും വിജയിച്ചെങ്കിലും പിന്നീട് പല സിനിമകളും തകര്‍ന്നതോടെ താന്‍ സാമ്പത്തികമായി തകര്‍ന്നെന്നും ഒരു സിഗരറ്റ് പോലും വാങ്ങാന്‍ പണമില്ലാത്ത അവസ്ഥയുണ്ടായിട്ടുണ്ടെന്നും അബ്ബാസ് പറയുന്നു. അന്ന് മറ്റൊരു തൊഴില്‍ തേടാന്‍ അഭിമാനം അനുവദിച്ചില്ലെന്നും എന്നാല്‍ പിന്നീട് മടുത്തതോടെയാണ് അഭിനയത്തില്‍ നിന്നും മാറിനിന്നതെന്നും താരം പറയുന്നു.

19 വയസിലാണ് നായകനായ ആദ്യ സിനിമ കാതല്‍ദേശം അഭിനയിക്കുന്നത്. ഒരു ദിവസം കൊണ്ട് വലിയ സെലിബ്രിറ്റി ആയി ഞാന്‍ മാറി. ആദ്യമൊന്നും എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ എനിക്ക് സാധിച്ചിരുന്നില്ല. കിട്ടുന്ന സിനിമകള്‍ ചെയ്യുക എന്ന രീതിയാണ് പിന്തുടര്‍ന്നത്. സിനിമയില്‍ നിലനില്‍ക്കാന്‍ ഒരു ഗോഡ്ഫാദറൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും കമല്‍ഹാസന്‍,രജനീകാന്ത്,മമ്മൂട്ടി,വിജയകാന്ത് തുടങ്ങിയ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാന്‍ അവസരമുണ്ടായി. സിനിമയില്‍ സജീവമായ സമയത്ത് മക്കളുടെ വളര്‍ച്ചയൊന്നും കാണാന്‍ സാധിച്ചില്ല. അതിനാലാണ് സിനിമയില്‍ നിന്നും ഇടവേളയെടുത്ത് ന്യൂസിലന്‍ഡിലേക്ക് തിരിച്ചത്.

ന്യൂസിലന്‍ഡിലേക്ക് മാറിയപ്പോള്‍ എല്ലാം ആദ്യം മുതല്‍ തുടങ്ങേണ്ട അവസ്ഥയായിരുന്നു. ഓക്ക്‌ലാന്‍ഡില്‍ ബൈക്ക് മെക്കാനിക്കായും ക്യാബ് െ്രെഡവറായും ജോലി ചെയ്തു. ന്യൂസിലന്‍ഡില്‍ താമസിക്കുമ്പോള്‍ ആരാധകരുമായി ഞാന്‍ സൂം കോളിലൂടെ ബന്ധപ്പെട്ടിരുന്നു.ആത്മഹത്യയെ പറ്റിയുള്ള ചിന്തകളുമായി മല്ലിടുന്നവരെ സഹായിക്കുക എന്നായിരുന്നു ലക്ഷ്യം. ഞാനും അത്തരം അനുഭവങ്ങളിലൂടെ കടന്ന് പോയിട്ടുണ്ട്. പത്താം ക്ലാസില്‍ തോറ്റപ്പോള്‍ എനിക്ക് ജീവനൊടുക്കാന്‍ തോന്നിയിട്ടുണ്ട്. അന്നത്തെ കാമുകിയുടെ വേര്‍പാട് ആ ചിന്തകള്‍ക്ക് ആക്കാം കൂട്ടി. എന്നിരുന്നാലും എന്നെ മാറ്റി മറിച്ച എന്തോ ഒന്ന് സംഭവിച്ചു. അബ്ബാസ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

സിംഗപ്പൂരില്‍ സ്‌കൂളിലുണ്ടായ തീപിടുത്തം: ആന്ധ്രപ്രദേശ് ...

സിംഗപ്പൂരില്‍ സ്‌കൂളിലുണ്ടായ തീപിടുത്തം: ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണിന്റെ മകന് പൊള്ളലേറ്റു
മകന്‍ മാര്‍ക്ക് ശങ്കര്‍ പവനോവിചിനാണ് പൊള്ളലേറ്റത്.

കരുവന്നൂര്‍ കേസ്: കെ രാധാകൃഷ്ണന്‍ എംപി ഇഡിക്കു മുന്നില്‍ ...

കരുവന്നൂര്‍ കേസ്: കെ രാധാകൃഷ്ണന്‍ എംപി ഇഡിക്കു മുന്നില്‍ ഹാജരായി
കെ രാധാകൃഷ്ണന്‍ മുന്‍പ് സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലഘട്ടത്തിലെ ...

മാലിന്യം വലിച്ചെറിയുന്ന ദൃശ്യം പകര്‍ത്തി അയച്ചാല്‍ 2,500 ...

മാലിന്യം വലിച്ചെറിയുന്ന ദൃശ്യം പകര്‍ത്തി അയച്ചാല്‍ 2,500 രൂപ; പാരിതോഷികം വര്‍ധിപ്പിക്കാന്‍ ആലോചന
മാലിന്യം വലിച്ചെറിയുന്ന ഫോട്ടോയോ വീഡിയോയോ എടുത്ത് 9446700800 എന്ന നമ്പറിലേക്ക് ...

ആശങ്കയില്‍ മാവേലിക്കര: പ്രദേശത്ത് 77 പേരെ കടിച്ച ...

ആശങ്കയില്‍ മാവേലിക്കര: പ്രദേശത്ത് 77 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ, നൂറോളം തെരുവുനായകളേയും കടിച്ചു!
നിരവധി വളര്‍ത്തു മൃഗങ്ങള്‍ക്കും തെരുവുനായകള്‍ക്കും കടിയേറ്റിട്ടുണ്ട്

USA vs China Trade War:പകരച്ചുങ്കം ഏർപ്പെടുത്താൻ ചൈനയാര്?, ...

USA vs China Trade War:പകരച്ചുങ്കം ഏർപ്പെടുത്താൻ ചൈനയാര്?, 50 ശതമാനം അധികനികുതി കൂടി പ്രഖ്യാപിച്ച് ട്രംപ്, സാമ്പത്തിക മാന്ദ്യ ഭീഷണിയിൽ സൂചികകൾ!
ഇതോടെ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 104 ശതമാനം തീരുവയാകും അമേരിക്കയിലുണ്ടാവുക.