ആയിഷ ഇന്ന് സംഭിച്ചിട്ടുണ്ടാകില്ല,സിനിമ സംഭവിക്കാന്‍ മുന്നില്‍ ഒരേ ഒരു കാരണം, സംവിധായകന്‍ ആമിര്‍ പള്ളിക്കലിന്റെ കുറിപ്പ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 13 ജനുവരി 2023 (09:02 IST)
ആദ്യത്തെ മലയാള-അറബിക് ചിത്രമാണ് 'ആയിഷ'. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമ ജനുവരി 20ന് പ്രദര്‍ശനത്തിന് എത്തും.നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന്‍ സക്കറിയയാണ്. രചന ആഷിഫ് കക്കോടി. ഇപ്പോഴിതാ സിനിമക്ക് പിന്നിലെ ഓരോ വിശേഷങ്ങളായി പങ്കുവെക്കുകയാണ് സംവിധായകന്‍.
 
ആമിര്‍ പള്ളിക്കല്‍: ആയിഷ എന്ന സിനിമ സംഭവിക്കാന്‍ എനിക്ക് മുന്നില്‍ ഒരേ ഒരു കാരണം മാത്രമേ ഉള്ളൂ... അത് ആഷിഫ് കക്കോടി എന്ന മനുഷ്യന്‍ ആണു. ഹലല്‍ ലവ് സ്റ്റോറി എന്ന സിനിമയില്‍ പ്രിയപ്പെട്ട നസ്രുവിന്റെ വാക്കിനു പുറത്ത് അസിറ്റന്റ് ഡയറക്ടറായ് സക്കരിയ്യക്ക എന്നെ കയറ്റുമ്പോള്‍ ഒരിക്കലും അവിടെ നിന്ന് ഒരു സിനിമ എനിക്ക് കിട്ടും എന്ന് ഞാന്‍ കരുതിയിരുന്നില്ല. ഞാന്‍ അവിടെ എത്തുന്നത് വേറെ ഒരു സിനിമയുടെ ആലോചനകള്‍ നടക്കുന്നതിനിടയിലും ആയിരുന്നു. ഷൂട്ടിന്റെ ഇടയില്‍ ഒരു ദിവസം വളരെ അപ്രതീക്ഷിതമായ് ആഷിഫ്ക്ക എന്നോട് ആയിഷയുടെ ബേസിക്ക് പ്ലോട്ട് പറഞ്ഞതിനു ശേഷം ഒരു ചോദ്യം 'നിനക്ക് ഇത് ചെയ്യാന്‍ പറ്റുമോ?'. ചോദിച്ച് തീരുന്നതിനു മുമ്പേ എന്റെ സമ്മതം ഞാന്‍ അറിയിച്ചു. ആ സെറ്റില്‍ ഏത് സമയത്താണോ എന്നോട് അങ്ങനെ ഒരു ചോദ്യം ചോദിക്കാന്‍ തോന്നിയത് , ആ ചോദ്യം ചോദിപ്പിച്ച പടച്ചവനു നന്ദി! 
ആഷിഫ്ക്ക പൊതുവേ മുന്നിലേക്ക് കയറി വന്ന് കാര്യങ്ങള്‍ സംസാരിക്കുന്ന ആളല്ല. എപ്പോഴും പിന്‍ വലിഞ്ഞ് നില്‍ക്കാന്‍ മാത്രം ഇഷ്ടപ്പെടുന്ന സ്വഭാവക്കാരനുമാണു. പക്ഷെ എത്ര പിന്നോട്ട് മാറി നിന്നാലും ആയിഷ എന്ന സിനിമ ഞാന്‍ ഡയറക്റ്റ് ചെയ്തിട്ടുണ്ട് എങ്കില്‍ അതിന്റെ ഒരേ ഒരു കാരണം അദ്ദേഹമാണു. അവിടെ എന്നോട് അല്ലാതെ ആരോടു വേണമെങ്കിലും ചോദിക്കാമായിരുന്ന ചോദ്യം, ഞാന്‍ കേട്ടിരുന്നില്ല എങ്കില്‍ മറ്റൊരാള്‍ ഉറപ്പായും ആയിഷ എന്ന സിനിമയുടെ സംവിധായകനായ് ഈ ചിത്രം സംഭവിച്ചേനെ! എവിടെ ഒക്കെ ആയിഷ എന്ന സിനിമയുടെ പേരു ഉണ്ടോ അവിടെ ഒക്കെ ആമിര്‍ പള്ളിക്കാല്‍ എന്ന പേരിനെക്കാള്‍ 100 മടങ്ങ് അര്‍ഹന്‍ ആഷിഫ് കക്കോടി എന്ന എന്റെ ജ്യേഷ്ഠ സഹോദരന്‍ തന്നെയാണു. ഇനി ഒരുമിച്ച് സിനിമകള്‍ ഉണ്ടായേക്കാം ഇല്ലാതിരിക്കാം പക്ഷെ ആയിഷ എന്ന ഈ സിനിമയുടെ ബാക്ക് ബോണ്‍ ഈ മനുഷ്യന്‍ ആണു. രണ്ട് പേര്‍ക്കും മൂക്കിന്റെ അറ്റത്ത് മൂപ്പന്‍ ഇരിക്കുന്നത് കൊണ്ട് ഒരുപാട് കലഹങ്ങളും അടിപിടികളും ഉണ്ടായിട്ടുണ്ട് എങ്കിലും ഈ സിനിമ ഉണ്ടാക്കാന്‍ എനിക്ക് എല്ലാ അര്‍ത്ഥത്തിലും വഴികാട്ടിയ കക്കോടിക്ക് ഉമ്മകള്‍. ഞാന്‍ ഇല്ല എങ്കിലും ആയിഷ ഉണ്ടാകും പക്ഷെ നിങ്ങളില്ലെകില്‍ ആയിഷ ഇല്ല മനുഷ്യാ! 
മറ്റൊരാള്‍ സക്കരിയ്യാക്കയാണു. മഞ്ജു ചേച്ചിയുടെ അടുത്ത് കഥ പറഞ്ഞ് ചേച്ചി ഓക്കെ പറഞ്ഞു എങ്കിലും ആ ഓക്കെയ്ക്ക് ഒരു ബലം കിട്ടുന്നത് സക്കരിയ എന്ന ബ്രാന്റ് കൂടി പ്രൊഡക്ഷന്‍ സൈഡ് നില്‍ക്കാന്‍ സമ്മതം മൂളിയത് കൊണ്ടാണു. ആ വലിയ 'യെസ്' സംഭവിച്ചില്ല എങ്കില്‍ ആയിഷ ഇന്ന് സംഭിച്ചിട്ടുണ്ടാകില്ല.
 
 




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

ഇന്ത്യയില്‍ നിന്ന് പകുതി പാക്കിസ്ഥാനികള്‍ പോലും ...

ഇന്ത്യയില്‍ നിന്ന് പകുതി പാക്കിസ്ഥാനികള്‍ പോലും മടങ്ങിയിട്ടില്ലെന്ന് വിവരം; കേരളത്തില്‍ നിന്ന് മടങ്ങിയത് ആറുപേര്‍
537 പേര്‍ ഇന്ത്യ വിട്ടിട്ടുണ്ടെന്നാണ് ലഭിച്ച കണക്ക്.

പഹല്‍ഗാം ഭീകരാക്രമണം: ജമ്മു കശ്മീരില്‍ ഭീകരരുടെ വീടുകള്‍ ...

പഹല്‍ഗാം ഭീകരാക്രമണം: ജമ്മു കശ്മീരില്‍ ഭീകരരുടെ വീടുകള്‍ തകര്‍ക്കുന്ന നടപടിയില്‍ അതൃപ്തി അറിയിച്ച് ഒമര്‍ അബ്ദുള്ള
കുറ്റവാളികളെ ദയയില്ലാതെ ശിക്ഷിക്കണമെന്നും നിരപരാധികളെ ഇത് ബാധിക്കരുതെന്നും ഒമര്‍ അബ്ദുള്ള ...

ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും; മൂന്നു ജില്ലകളിൽ ...

ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും; മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്
പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.

സെന്തില്‍ ബാലാജിയും കെ. പൊന്മുടിയും രാജിവച്ചു, മന്ത്രിമാർ ...

സെന്തില്‍ ബാലാജിയും കെ. പൊന്മുടിയും രാജിവച്ചു, മന്ത്രിമാർ രാജി വെച്ചത് പേടിച്ച്? സ്റ്റാലിന്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി
മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തതിന് പിന്നാലെയാണ് കെ.പൊന്മുടി രാജി വെച്ചത്.

ഹൈബ്രിഡ് കഞ്ചാവ് കേസ്; ഷൈനും ശ്രീനാഥ് ഭാസിയും ചോദ്യം ...

ഹൈബ്രിഡ് കഞ്ചാവ് കേസ്; ഷൈനും ശ്രീനാഥ് ഭാസിയും ചോദ്യം ചെയ്യലിന് ഹാജര്‍
രാവിലെ എട്ട് മണിയോടെ തന്നെ താരങ്ങള്‍ ആലപ്പുഴയിലെ എക്‌സൈസ് ഓഫീസില്‍ ഹാജരാകുകയായിരുന്നു.