ഷാജി പാപ്പന്റെ മൂന്നാം വരവ്; ആരാധകരെ ആവേശത്തിലാക്കി സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ്

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 8 ഒക്‌ടോബര്‍ 2024 (17:17 IST)
ഷാജി പാപ്പന്റെ മൂന്നാം വരവ് അടുത്തിരിക്കുന്നെന്ന അറിയിപ്പുമായി ആട് സിനിമയുടെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സിനിമാപ്രേഷകര്‍ക്കിടയില്‍ വലിയ ശ്രദ്ധ നേടിയ ചിത്രമാണ് ആട്. ഇതിന്റെ ആദ്യഭാഗം തിയേറ്ററുകളില്‍ വിജയം നേടിയില്ലെങ്കിലും പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. പിന്നാലെ ഇറങ്ങിയ ആട് 2 വന്‍ വിജയമായി. ചിത്രത്തിന്റെ മൂന്നാം ഭാഗത്തെ കുറിച്ചുള്ള അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്.

ആട് 3 വണ്‍ ലാസ്റ്റ് റൈഡ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മേശപ്പുറത്തിരിക്കുന്ന ലാപ്‌ടോപ്പില്‍ തിരക്കഥയുടെ ആദ്യ പേജിന്റെ ചിത്രമാണ് മിഥുന്‍ മാനുവല്‍ തോമസ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ജയസൂര്യ നായകനായെത്തുന്ന സിനിമയില്‍ വിനായകന്‍, സണ്ണി വെയ്ന്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ് തുടങ്ങിയ താരങ്ങള്‍ പ്രധാന വേഷത്തിലെത്തുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :