നിഹാരിക കെ.എസ്|
Last Modified ചൊവ്വ, 23 സെപ്‌റ്റംബര്‍ 2025 (17:12 IST)
അങ്കമാലി ഡയറീസ് എന്ന സിനിമയിലെ ലിച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായ നടിയായ അന്ന രേഷ്മ രാജൻ. സിനിമയിൽ അത്ര സജീവമല്ലെങ്കിലും ഉദ്ഘാടന വേദികളിൽ സ്ഥിര സാന്നിധ്യമാണിപ്പോൾ നടി. ഉദ്ഘാടനത്തിനെത്തുന്ന നടിയുടെ വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ ഒരു പരിപാടിക്കിടെ അന്നയെ കാണാനെത്തിയ യുവാവിനെ ലേഡി ബൗൺസർ മർദിക്കുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നടിക്ക് സുരക്ഷയൊരുക്കാൻ നിന്ന ബൗൺസർമാർ ആണ് യുവാവിനെ തല്ലുന്നത്. യുവാവിനെ അവിടെ നിന്നും തള്ളിയ നീക്കിയ ശേഷം ബൗൺസർമാരുടെ ഇടയിലൂടെ നടന്നുവരുന്ന നടി അന്ന രാജനെയും വീഡിയോയിൽ കാണാം.
എന്നാൽ യുവാവിനെ എന്തുകൊണ്ടാണ് മർദ്ദിച്ചത് എന്ന് വ്യക്തമല്ല. ലേഡി ബൗൺസർമാരിൽ ഒരാൾ പിടിച്ചു മാറ്റുമ്പോൾ യുവാവിന്റെ കയ്യിലുണ്ടായിരുന്ന പൂക്കൾ തെറിച്ചു പോകുന്നുണ്ട്. നടിക്കു സ്നേഹത്തോടെ പൂക്കൾ നൽകാൻ വന്നതാകും അയാളെന്നും എന്തിനാണ് ഒരാളെ കാരണമില്ലാതെ മർദിക്കുന്നതെന്നും സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നുണ്ട്.