കൊവിഡ് 19: ദേശീയ ചലചിത്ര പുരസ്‌കാര പ്രഖ്യാപനം അനിശ്ചിതത്വത്തിൽ

അഭിറാം മനോഹർ| Last Modified ഞായര്‍, 26 ഏപ്രില്‍ 2020 (14:09 IST)
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നീണ്ടുപോയ സാഹചര്യത്തിൽ ദേശീയ പുരസ്‌കാര പ്രഖ്യാപനങ്ങളും വൈകുമെന്ന് കഴിഞ്ഞ വർഷത്തെ ജൂറി ചെയര്‍മാനായിരുന്ന സംവിധായകനും നിർമാതവുമായ രാഹുല്‍ റവൈൽ. നിലവിലെ സാഹചര്യത്തിൽ ജൂറി അംഗങ്ങൾ ഒന്നിച്ചുകൂടുന്നതും കാണുന്നതും പുരസ്‌കാരങ്ങൾ നിശ്ചയിക്കുന്നതും പ്രായോഗികമല്ലെന്ന് അദ്ദേഹം പറഞ്ഞു.

മെയ് മൂന്നാം തിയ്യതിയായിരുന്നു ദേശീയ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കേണ്ടിയിരുന്നത്. എന്നാൽ കൊറോണ ബാധയും ലോക്ക്ഡൗണും കാരണം ഇത് വൈകുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ ദേശീയ അവാർഡ് പ്രഖ്യാപനങ്ങൾ അനിശ്ചിതകാലത്തേക്ക് നീണ്ടുപോകാനാണ് സാധ്യത.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :