കെ ആര് അനൂപ്|
Last Modified ബുധന്‍, 20 മാര്‍ച്ച് 2024 (14:16 IST)
ജീവിതത്തിലെ വലിയ ആഗ്രഹം സാധിച്ച സന്തോഷത്തിലാണ് നടി ശ്രുതി ജയന്. അസുഖത്തോടെ ജനിച്ച നടിയുടെ സഹോദരന് ഏറ്റവും ഇഷ്ടമുള്ള രണ്ട് വ്യക്തികളായിരുന്നു മോഹന്‍ലാലും സച്ചിനും. അവന് മരിച്ച് 11 വര്‍ഷങ്ങള്‍ക്കു ശേഷം അവന്റെ എല്ലാമെല്ലാമായ മോഹന്‍ലാലിനെ കണ്ട സന്തോഷത്തിലാണ് ശ്രുതിയും അമ്മയും.അമ്മയിലൂടെ ആ സാനിധ്യം അവന് അറിഞ്ഞിട്ടുണ്ടാകും എന്നാണ് ശ്രുതി എഴുതിയിരിക്കുന്നത്.
ശ്രുതിയുടെ വാക്കുകളിലേക്ക്
'അമ്മയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു ലാലേട്ടനെ കാണുക അതിലുപരി എന്റെ അമ്പൂന്റെയും. ..( എന്റെ കുഞ്ഞനിയന് )Cerebral പാല്‍സി ഓട് കൂടി ജനിച്ച അവനു ഏറ്റവും ഇഷ്ടമുള്ള 2 വ്യക്തികളായിരുന്നു ലാലേട്ടനും സച്ചിന് തെണ്ടുല്‍ക്കറും....
ലാലേട്ടന്റെ എല്ലാ സിനിമകളും തീയേറ്ററില്‍ കൊണ്ട് പോയി അവനെ കാണിക്കുമായിരുന്നു...
ലാലേട്ടനെ കാണുമ്പോള്‍ അവന് പ്രകടമാകുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല...
മോഹന്‍ലാല്‍ എന്ന നടനുപരി അവന്റെ സ്വന്തം ആരോ ആയിരുന്നു ലാലേട്ടന്. ..
ജീവിച്ചിരിക്കുന്ന കാലമത്രയും ലാലേട്ടനും അവന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.
അമ്മയാണ് നാനാ മാഗസിനിലൂടെയും ടീവിയിലും മറ്റും കാണിച്ച് ലാലേട്ടന് എന്ന മഹാ പ്രതിഭയെ എന്റെ അനിയന്റെ ഉള്ളില്‍ നിറച്ചത്. ..അവനെ കൊണ്ടുപോയി ലാലേട്ടനെ കാണിക്കണമെന്നായിരുന്നു ഞങ്ങളുടെ ശ്രമം, പക്ഷെ അന്ന് അത് നടന്നില്ല. .അമ്പു ഞങ്ങളെ വിട്ടു പിരിഞ്ഞു 11 വര്‍ഷം ആയി..ഈ കഴിഞ്ഞ അടുത്ത ദിവസമാണ് അവന്റെ ആ ആഗ്രഹം സാധിച്ചത്. ..എന്റെ അമ്മയിലൂടെ ആ സാനിധ്യം അവന് അറിഞ്ഞിട്ടുണ്ടാകും. ..
നന്ദി ലാലേട്ടാ പ്രിയപ്പെട്ട രാം ജി ള്‍ നന്ദി. ..എല്ലാത്തിനും',-ശ്രുതി ജയന് കുറിച്ചു.