‘ഒരിക്കലും കാണാന്‍ ആഗ്രഹിക്കാത്ത, സങ്കടപ്പെടുത്തുന്ന കാഴ്ചയായിരുന്നു അത്’: വെളിപ്പെടുത്തലുമായി സംവിധായകന്‍

ബുധന്‍, 23 ഓഗസ്റ്റ് 2017 (09:07 IST)

Widgets Magazine

അന്യഭാഷാ ചിത്രങ്ങള്‍ കാരണം പല മലയാള സിനിമകളും മുങ്ങിപ്പോയിട്ടുണ്ട്. അതിന് ഒരു ഉദാഹരണമാണ് നവാഗതനായ ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ബോബി എന്ന ചിത്രവും. വലിയ പ്രതീക്ഷകളൊന്നുമില്ലാതെയാണ് ‘ബോബി’ തിയേറ്ററിലെത്തിയത്. പക്ഷേ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായമാണ് ലഭിച്ചത്.
 
എന്നാല്‍ വരുന്ന ആഴ്ച തമിഴ് ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ടതിനാല്‍ ‘ബോബി’ തിയേറ്ററില്‍ നിന്നും എടുത്ത് മാറ്റുകയാണെന്ന്. ഒരു സംവിധായകനും കാണാന്‍ ആഗ്രഹിക്കാത്ത വേദനിക്കുന്ന കാഴ്ച താന്‍ കണ്ടു എന്ന് ഷെബി പറയുന്നു.
 
ജനങ്ങള്‍ സ്വീകരിച്ചതില്‍ സന്തോഷമുണ്ട്. പക്ഷേ എന്റെ സിനിമയ്ക്ക് തിയേറ്ററില്‍ അധികം ആയുസില്ല എന്ന് അറിയുന്നത് സങ്കടമാണ്. ഈ മാസം 24 ന് തമിഴ് സിനിമകള്‍ റിലീസ് ചെയ്യുന്നുണ്ട്. ആ സിനിമകള്‍ക്ക് വേണ്ടി എന്റെ സിനിമ തിയേറ്ററുകളില്‍ നിന്നും മാറ്റും.
 
അതല്ലാതെ വേറെ നിവൃത്തിയില്ല എന്നാണ് അവര്‍ പറയുന്നത്. ഒരു യാത്രയില്‍ എന്റെ പോസ്റ്ററിന് പുറത്ത് തമിഴ് ചിത്രത്തിന്റെ പോസ്റ്റര്‍ ഒട്ടിയ്ക്കുന്നത് കണ്ടു. ഒരു സംവിധായകനെ സംബന്ധിച്ച് ഒരിക്കലും കാണാന്‍ ആഗ്രഹിക്കാത്ത, സങ്കടപ്പെടുത്തുന്ന കാഴ്ചയാണിതെന്നും ഷെബി പറഞ്ഞു.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

‘അന്ന് ഞാന്‍ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിട്ടുണ്ട്‘; വെളിപ്പെടുത്തലുമായി നടി

ബോളിവുഡ് നായികമാരില്‍ കുട്ടികുറുമ്പ് വിടാത്ത നടിയാണ് ആലിയ ഭട്ട്. കുട്ടിത്തം തുളുമ്പുന്ന ...

news

മമ്മൂട്ടിച്ചിത്രത്തില്‍ നിന്ന് ഒഴിഞ്ഞുമാറി അമല്‍ നീരദ്, താല്‍പ്പര്യമില്ലായ്മ പ്രശ്നമെന്ന് സൂചന!

കുറച്ചുകാലം മുമ്പ് ആ പ്രൊജക്ടിനെക്കുറിച്ച് ആലോചിച്ചിരുന്നു എന്നും എന്നാല്‍ ഇപ്പോള്‍ ...

news

രാമായണത്തില്‍ നിന്ന് ലോഹി കണ്ടെടുത്ത ‘ഭരതം’ !

ഇനി എന്ത് ചെയ്യും? രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഷൂട്ടിംഗ് തുടങ്ങണം. പ്രൊജക്ട് ...

news

ഒരേ കഥ, 2 സംവിധായകര്‍ തിരിച്ചും മറിച്ചും ചെയ്തു; മോഹന്‍ലാലിനും സുരേഷ്ഗോപിക്കും മെഗാഹിറ്റുകള്‍ !

കാലം 1991. ‘കിലുക്കം’ എന്ന സിനിമയുടെ കഥ പ്രിയദര്‍ശന്‍ ആലോചിച്ചുകൊണ്ടിരിക്കുന്ന സമയം. ...

Widgets Magazine