‘അന്ന് ഞാന്‍ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിട്ടുണ്ട്‘; വെളിപ്പെടുത്തലുമായി നടി

ബുധന്‍, 23 ഓഗസ്റ്റ് 2017 (08:46 IST)

Widgets Magazine

ബോളിവുഡ് നായികമാരില്‍ കുട്ടികുറുമ്പ് വിടാത്ത നടിയാണ് ആലിയ ഭട്ട്. കുട്ടിത്തം തുളുമ്പുന്ന മുഖമാണെങ്കിലും അഭിനയത്തിന്റെ കാര്യത്തില്‍ ആളു പുലിയാണ്. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങള്‍ ആര്യ സ്വന്തമാക്കിയിട്ടുണ്ട്. ബോളിവുഡിലെ മറ്റ് താരങ്ങളേപ്പോലെ തന്നെ ആലിയയും ഗോസിപ്പ് കോളങ്ങളിലെ നിറഞ്ഞ സാന്നിദ്ധ്യമാണ്. 
 
ആലിയ ഭട്ട് ഈ അടുത്ത് നല്‍കിയ ഒരു അഭിമുഖത്തില്‍ ആത്മഹത്യയേക്കുറിച്ച് പോലും താന്‍ ചിന്തിച്ചു പോയ ആ നിമിഷത്തേക്കുറിച്ച് പറയുകയുണ്ടായി. തന്റെ സ്‌കൂള്‍ അനുഭവത്തേക്കുറിച്ച് ചോദിച്ചപ്പോഴാണ് ആലിയ ഇത് വ്യക്തമാക്കിയത്. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഓട്ട മത്സരത്തില്‍ തോറ്റ് പോയി. അന്ന് തനിക്ക് സങ്കടം അടക്കാനായില്ല. ആത്മഹത്യയേക്കുറിച്ച് പോലും ചിന്തിച്ചെന്ന് ആലിയ പറഞ്ഞു.
 
ആ നിമഷത്തില്‍ സ്വാന്തനവുമായി എത്തിയ ടീച്ചറിന്റെ വാക്കുകളാണ് ആലിയക്ക് പ്രചോദനമായത്. 'വിജയത്തെ ഇത്രകണ്ട് ശ്രേഷ്ഠമെന്ന് കരുതുന്ന നീ വിജയത്തിലെത്താന്‍ പരിശ്രമിക്കുന്നില്ലല്ലോ' എന്നായിരുന്നു ടീച്ചര്‍ ആലിയയോട് പറഞ്ഞത്. ആ വാക്കുകള്‍ തന്റെ മനസില്‍ ശരിക്കും പതിഞ്ഞു പോയെന്ന് ആലിയ പറയുന്നു. വിജയം യാന്ത്രികമല്ല അധ്വാനിച്ചാല്‍ മാത്രമേ അത് ഫലപ്രദമാകുകയൊള്ളുവെന്നും ആലിയ പറയുന്നു.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

മമ്മൂട്ടിച്ചിത്രത്തില്‍ നിന്ന് ഒഴിഞ്ഞുമാറി അമല്‍ നീരദ്, താല്‍പ്പര്യമില്ലായ്മ പ്രശ്നമെന്ന് സൂചന!

കുറച്ചുകാലം മുമ്പ് ആ പ്രൊജക്ടിനെക്കുറിച്ച് ആലോചിച്ചിരുന്നു എന്നും എന്നാല്‍ ഇപ്പോള്‍ ...

news

രാമായണത്തില്‍ നിന്ന് ലോഹി കണ്ടെടുത്ത ‘ഭരതം’ !

ഇനി എന്ത് ചെയ്യും? രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഷൂട്ടിംഗ് തുടങ്ങണം. പ്രൊജക്ട് ...

news

ഒരേ കഥ, 2 സംവിധായകര്‍ തിരിച്ചും മറിച്ചും ചെയ്തു; മോഹന്‍ലാലിനും സുരേഷ്ഗോപിക്കും മെഗാഹിറ്റുകള്‍ !

കാലം 1991. ‘കിലുക്കം’ എന്ന സിനിമയുടെ കഥ പ്രിയദര്‍ശന്‍ ആലോചിച്ചുകൊണ്ടിരിക്കുന്ന സമയം. ...

news

‘ആ മോഹന്‍ലാല്‍ ചിത്രം പരാജയപ്പെടാന്‍ കാരണം എന്റെ ഈഗോ ആയിരുന്നു‘ - വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാട് വെളിപ്പെടുത്തുന്നു

1994ല്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രമാണ് പിന്‍‌ഗാമി. റിലീസ് ചെയ്ത സമയത്ത് തീയേറ്ററില്‍ ...

Widgets Magazine