ഹരിഹരന്‍ - മമ്മൂട്ടി ടീം വീണ്ടും, രചന രഞ്ജിത്; ഭീമനെ നേരിടാന്‍ പയ്യം‌വെള്ളി ചന്തു!

ചൊവ്വ, 16 മെയ് 2017 (14:24 IST)

Widgets Magazine
Hariharan, Mammootty, Renjith, Payyamvelli Chandu, MT, Randamoozham, Mahabharatham, ഹരിഹരന്‍, മമ്മൂട്ടി, രഞ്ജിത്, പയ്യം‌വെള്ളി ചന്തു, എം ടി, രണ്ടാമൂഴം, മഹാഭാരതം

ഒരു ബ്രഹ്മാണ്ഡചിത്രം അണിയറയില്‍ ഒരുങ്ങുന്നു. മമ്മൂട്ടിയെ നായകനാക്കി ഹരിഹരന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് പയ്യം‌വെള്ളി ചന്തു എന്ന് പേരിട്ടു. രഞ്ജിത് തിരക്കഥയെഴുതുന്ന സിനിമ വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്.
 
വടക്കന്‍‌പാട്ടിലെ വീരകഥാപാത്രമായ പയ്യം‌വെള്ളി ചന്തുവിന്‍റെ ജീവിതം സിനിമയാക്കാന്‍ ഹരിഹരന്‍ മുമ്പും ആലോചിച്ചതാണ്. അന്ന് എം‌ടിയായിരുന്നു അത് എഴുതാന്‍ ആലോചിച്ചത്. പിന്നീട് ആ പ്രൊജക്ട് പഴശ്ശിരാജയ്ക്ക് വഴിമാറി.
 
പലതവണ പയ്യം‌വെള്ളി ചന്തുവിനായി എം‌ടിയും ഹരിഹരനും മമ്മൂട്ടിയും ആലോചിച്ചെങ്കിലും അതൊരു പ്രൊജക്ടായി രൂപപ്പെട്ടില്ല. പിന്നീട് എം ടി രണ്ടാമൂഴത്തിന്‍റെ തിരക്കുകളിലേക്ക് നീങ്ങി.
 
ഇപ്പോള്‍ മമ്മൂട്ടിയെ നായകനാക്കി പയ്യം‌വെള്ളി ചന്തുവിനെ കൊണ്ടുവരാന്‍ ഹരിഹരന്‍ ഒരുങ്ങിയിരിക്കുകയാണ്. തിരക്കഥയെഴുതാനായി രഞ്ജിത്തിനെ ഏല്‍പ്പിച്ചതായി ഹരിഹരന്‍ വെളിപ്പെടുത്തി. 
 
വടക്കന്‍‌വീരഗാഥയിലെ ചതിയനല്ലാത്ത ചന്തുവിന് ശേഷം ഇപ്പോള്‍ വീണ്ടും മമ്മൂട്ടി വടക്കന്‍‌പാട്ടിലെ ഒരു വീരേതിഹാസത്തിന്‍റെ ഭാഗമാകുമ്പോള്‍ അത് ഒരു ഇന്‍ഡസ്ട്രി ഹിറ്റായിരിക്കുമെന്നുതന്നെയാണ് ഏവരുടെയും പ്രതീക്ഷ. ഒപ്പം ഹരിഹരന് ആദ്യമായി രഞ്ജിത് തിരക്കഥയെഴുതുന്നു എന്ന വലിയ പ്രത്യേകതയും.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഹരിഹരന്‍ മമ്മൂട്ടി രഞ്ജിത് പയ്യം‌വെള്ളി ചന്തു എം ടി രണ്ടാമൂഴം മഹാഭാരതം Mammootty Renjith Mt Randamoozham Mahabharatham Hariharan Payyamvelli Chandu

Widgets Magazine

സിനിമ

news

പുലിമുരുകന്‍ നേടിയത് 89 കോടി, ആ റെക്കോര്‍ഡ് തകര്‍ക്കാന്‍ ബാഹുബലി !

മലയാളത്തിലെ ഏറ്റവും വലിയ വിജയചിത്രം ഇതുവരെ പുലിമുരുകനാണ്. മോഹന്‍ലാലും വൈശാഖും ...

news

ഗ്രേറ്റ്ഫാദറിലെ വാപ്പച്ചിയുടെ ഫൈറ്റ് കണ്ട് നെഞ്ചിടിപ്പുകൂടിപ്പോയി: ദുല്‍ക്കര്‍

ദി ഗ്രേറ്റ്ഫാദര്‍ എന്ന സ്റ്റൈലിഷ് ത്രില്ലര്‍ കണ്ടവരാരും അതിന്‍റെ ക്ലൈമാക്സ് ഫൈറ്റ് ...

news

70 കോടിയുടെ തിളക്കം, ഗ്രേറ്റ്‌ഫാദര്‍ പടയോട്ടം; മമ്മൂട്ടി വിജയനായകന്‍ !

റിവഞ്ച് ത്രില്ലറുകള്‍ മലയാളത്തില്‍ വളരെ കുറവാണ്. ഒരുപാട് സംവിധായകര്‍ അത്തരം സബ്ജക്ടുകള്‍ ...

news

രണ്ടും കല്‍പ്പിച്ച് മോഹന്‍ലാലിന്‍റെ മൈക്കിള്‍ ഇടിക്കുള; നേരിടാന്‍ മമ്മൂട്ടിയുടെ എഡ്ഡി!

ഇത്തവണത്തെ ഓണം തീ പാറുന്ന പോരാട്ടത്തിനാണ് സാക്‍ഷ്യം വഹിക്കാന്‍ പോകുന്നത്. മമ്മൂട്ടി - ...

Widgets Magazine