സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശം: നവാസുദ്ദീന്‍ സിദ്ദീഖിക്കെതിരെ പരാതിയുമായി അഭിഭാഷകന്‍

ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (12:39 IST)

ബോളിവുഡ് സൂപ്പര്‍ താരം നവാസുദ്ദീന്‍ സിദ്ദീഖിനെതിരെ വനിതാ കമ്മീഷന് പരാതി. സ്ത്രീകളെ അപമാനിച്ചുവെന്ന ആരോപണത്തില്‍ അഭിഭാഷകന്‍ ഗൌതം ഗുലാതിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഒരുപാട് വിവാദങ്ങള്‍ സൃഷ്ടിച്ച നവാസുദ്ദീന്‍ സിദ്ദിക്കിഖിന്റെ ആത്മകഥ ‘ആന്‍ ഓര്‍ഡിനറി ലൈഫ്: എ മെമ്മോറിയലിന്റെ ചില ഭാഗങ്ങള്‍ വസ്തുതാ വിരുദ്ധവും അതിന് പുറമേ സ്ത്രീ വിരുദ്ധവുമായ പ്രസ്താവനകള്‍ ഉള്‍പ്പെടുത്തി എന്നാരോപിച്ചാണ് പരാതി.  
 
ആത്മകഥയില്‍ നവാസുദ്ദീന്‍ സഹപ്രവര്‍ത്തകരുമായുള്ള ബന്ധത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഇത് സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹത്തിനെതിരെ 376, 497, 509 എന്നീ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് വനീതാ കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. സ്വയം പ്രശസ്തി മാത്രം ആഗ്രഹിച്ച് നടന്‍ സ്ത്രീകളെ മുഴുവന്‍ അപമാനിക്കുകയാണെമന്നും പരാതിയില്‍ അഭിഭാഷകന്‍ ഗൗതം ഗുലാതി വ്യക്തമാക്കുന്നു.
 
‘ആന്‍ ഓര്‍ഡിനറി ലൈഫ്: എ മെമ്മോറിയര്‍’ എന്ന പുസ്തകത്തില്‍ അനുവാദമില്ലാതെ നിഹാരക സിങ്ങിന്റെയും സുനിത രാജ്വറിന്റെയും പേരെടുത്ത് പരാമര്‍ശിച്ചത് വന്‍ വിവാദമായിരുന്നു. ഇതിനെതിരെ ഇവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

പോണ്‍ ലോകത്തെ പുതിയ തരംഗം, മിയ ഖലീഫ മലയാളത്തിലേക്ക്; നായകന്‍ ഈ യുവതാരം !

പോണ്‍ സ്റ്റാര്‍ മിയ ഖലീഫ മലയാളത്തിലേക്ക്. ഒമര്‍ ലുലു സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ ...

news

മമ്മൂട്ടിയുടെ ആ കഥാപാത്രം കണ്ട് മോഹന്‍ലാല്‍ ഞെട്ടി, പക്ഷേ മമ്മൂട്ടി ചെയ്തത് അനുകരണമായിരുന്നു!

അത് മമ്മൂട്ടി മറ്റൊരാളെ കണ്ട് അനുകരിക്കുകയായിരുന്നു എന്നുപറഞ്ഞാല്‍ വിശ്വസിക്കാനാകുമോ? ...

news

ഞങ്ങൾ ഫ്രണ്ട്സ്; ഗോകുലിന്റേയും പ്രണവിന്റേയും ചിത്രങ്ങൾ വൈറലാകുന്നു

താരപുത്രന്മാർ തമ്മിലുള്ള സുഹൃദം അങ്ങാടിപ്പാട്ടാണ്. മോഹൻലാലും സുരേഷ് ഗോപിയും നിരവധി ...

news

‘ഞാനാണ് ജിമ്മിക്കി കമ്മല്‍ ഉണ്ടാക്കിയത് എങ്കില്‍ എന്നെ കീറിമുറിച്ചേനെ’: സന്തോഷ് പണ്ഡിറ്റ്

വെളിപാടിന്റെ പുസ്തകം എന്ന മോഹന്‍ലാല്‍ സിനിമയെക്കാള്‍ ഹിറ്റായത് ചിത്രത്തിലെ പാട്ടാണ്. ...

Widgets Magazine