Widgets Magazine Widgets Magazine

സിനിമാലോകം ഞെട്ടി; ആദ്യദിനം ജയറാമിന്‍റെ ‘സത്യ’ നേടിയത് വെറും 28 ലക്ഷം രൂപ!

വെള്ളി, 21 ഏപ്രില്‍ 2017 (21:28 IST)

Widgets Magazine
Sathya, Diphan, Deepan, Jayaram, A K sajan, Mammootty, Mohanlal, സത്യ, ദീപന്‍, ജയറാം, എ കെ സാജന്‍, പാര്‍വതി, മമ്മൂട്ടി, മോഹന്‍ലാല്‍

ആദ്യദിന കളക്ഷനില്‍ റെക്കോര്‍ഡുകള്‍ സ്ഥാപിക്കുന്നതിലാണ് ഇപ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ മത്സരം. അക്കാര്യം വലിയ ചര്‍ച്ചാവിഷയവും തര്‍ക്കകോലാഹലങ്ങളുമെല്ലാം സൃഷ്ടിക്കുന്നു. എന്നാല്‍ ആദ്യദിനത്തില്‍ ജയറാം തന്‍റെ കരിയറിലെ തന്നെ ഏറ്റവും മോശം റെക്കോര്‍ഡ് സ്ഥാപിച്ചതായാണ് പുതിയ വിവരം. ജയറാമിന്‍റെ പുതിയ റിലീസ് ‘സത്യ’ ആദ്യദിനം കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് സ്വന്തമാക്കിയത് വെറും 28 ലക്ഷം രൂപ!
 
ജയറാമിനെപ്പോലെ ഒരു താരത്തിന്‍റെ സിനിമയ്ക്ക് ഇത്രയും മോശം സ്വീകരണം ലഭിക്കുന്നത് സിനിമാലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ കരിയറില്‍ തന്നെ അപൂര്‍വം സിനിമകള്‍ക്കേ ഇത്രയും മോശം ഓപ്പണിംഗ് ലഭിച്ചിട്ടുള്ളൂ. സോള്‍ട്ട് ആന്‍റ് പെപ്പര്‍ മേക്കോവറില്‍ ജയറാം വരുന്ന ഈ റോഡ് ത്രില്ലര്‍ വലിയ നിരാശയാണ് പ്രേക്ഷകര്‍ക്കും സമ്മാനിച്ചിരിക്കുന്നത്.
 
അന്തരിച്ച സംവിധായകന്‍ ദീപന്‍റെ ഏറ്റവും മോശം സിനിമയായി മാറിയിരിക്കുകയാണ്. രണ്ടുപതിറ്റാണ്ടെങ്കിലും മുമ്പ് പരീക്ഷിക്കാവുന്ന ഒരു തിരക്കഥയാണ് എ കെ സാജന്‍ ഈ സിനിമയ്ക്കായി രചിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ കാണികളെ വിരസതയുടെ വലിയ റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോകുകയാണ് സത്യ.
 
വരും ദിവസങ്ങളില്‍ സത്യയുടെ കളക്ഷനില്‍ മുന്നേറ്റമുണ്ടാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെയുണ്ടായില്ലെങ്കില്‍ സമീപകാലത്തെ ഏറ്റവും വലിയ ബോക്സോഫീസ് ദുരന്തമായി സത്യ മാറും.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

മാറിനില്‍ക്കുന്നു മറ്റുചിത്രങ്ങള്‍, വഴിയൊരുക്കുന്നു ഗ്രേറ്റ്ഫാദറിന്; ഒരു ഇതിഹാസപ്രയാണം!

ദി ഗ്രേറ്റ്ഫാദര്‍ എന്ന സിനിമയ്ക്ക് മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടം‌പിടിക്കാന്‍ ...

news

തിയേറ്ററുകള്‍ കിടുങ്ങിവിറയ്ക്കും, മമ്മൂട്ടി - രണ്‍ജി ശൌര്യം!

രണ്‍ജി പണിക്കരും മമ്മൂട്ടിയും ഒത്തുചേരുമ്പോള്‍ എന്നും പൊട്ടിത്തെറിക്കുന്ന കഥകളും ...

news

മമ്മൂട്ടിക്ക് മോഹന്‍ലാല്‍ വില്ലനാകുന്നു!

മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചഭിനയിച്ച അമ്പതോളം സിനിമകളുണ്ട്. മമ്മൂട്ടി നായകനായും ...

news

ആ പപ്പയും അപ്പൂസും വീണ്ടുമെത്തുമോ? മമ്മൂട്ടി - ഫാസില്‍ ചിത്രം എന്ന്?

മലയാളത്തിലെ ഏറ്റവും മികച്ച ചില സിനിമകള്‍ മമ്മൂട്ടി - ഫാസില്‍ കൂട്ടുകെട്ട് ...

Widgets Magazine Widgets Magazine