ഷങ്കര്‍ - രജനി ടീമിന്‍റെ 2.0 റിലീസിന് 6 മാസം മുമ്പേ 100 കോടി ക്ലബില്‍, ഞെട്ടലില്‍ ഇന്ത്യന്‍ സിനിമാലോകം !

ചൊവ്വ, 14 മാര്‍ച്ച് 2017 (16:56 IST)

Widgets Magazine
Shankar, Rajnikanth, Akshay Kumar, 2.0, Amy Jackson, A R Rahman, ഷങ്കര്‍, രജനികാന്ത്, 2.0, അക്ഷയ് കുമാര്‍, എമി ജാക്സണ്‍, എ ആര്‍ റഹ്‌മാന്‍

ദീപാവലി റിലീസാണ് ഷങ്കര്‍ - രജനികാന്ത് ടീമിന്‍റെ ബ്രഹ്മാണ്ഡചിത്രം എന്ന് എല്ലാവര്‍ക്കും അറിയും. എന്തിരന്‍റെ രണ്ടാം ഭാഗമായ ഈ സിനിമ ഇപ്പോള്‍ തന്നെ 110 കോടി രൂപ നേടിക്കഴിഞ്ഞു എന്നറിയുമ്പോഴോ? അതേ, സത്യമാണത്.
 
ഈ സിനിമയുടെ സാറ്റലൈറ്റ് അവകാശം സീ ടിവിക്ക് 110 കോടി രൂപയ്ക്കാണ് വിറ്റിരിക്കുന്നത്. ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളുടെ സാറ്റലൈറ്റ് അവകാശം 15 വര്‍ഷത്തേക്കാണ് സീ ടിവിക്ക് നല്‍കിയത്. ഇത് ഒരു ഇന്ത്യന്‍ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന സാറ്റലൈറ്റ് തുകയാണ്.
 
ആമിര്‍ഖാന്‍റെ ദംഗല്‍ 75 കോടി രൂപയ്ക്കാണ് സീ ടിവി തന്നെ സ്വന്തമാക്കിയത്. എസ് എസ് രാജമൌലിയുടെ ബാഹുബലി: ദി കണ്‍ക്ലൂഷന്‍ സോണി എന്‍റര്‍ടെയ്‌ന്‍‌മെന്‍റ് വാങ്ങിയത് 51 കോടി രൂപയ്ക്കാണ്.
 
ലൈക പ്രൊഡക്ഷന്‍സാണ് 450 കോടി രൂപ ചെലവില്‍ 2.0 നിര്‍മ്മിക്കുന്നത്. രജനികാന്തിനെ കൂടാതെ അക്ഷയ്കുമാര്‍, എമി ജാക്സണ്‍, സുധാംശു പാണ്ഡെ, കലാഭവന്‍ ഷാജോണ്‍, ആ‍ദില്‍ ഹുസൈന്‍, റിയാസ് ഖാന്‍ തുടങ്ങിയവരും 2.0ല്‍ താരങ്ങളാണ്.
 
നിരവ് ഷാ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് ആന്‍റണിയാണ്. ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ കെന്നി ബേറ്റ്സ് ആണ് ചിത്രത്തിലെ സ്റ്റണ്ട് രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
 
എ ആര്‍ റഹ്‌മാന്‍ സംഗീതം നിര്‍വഹിക്കുന്ന സിനിമയുടെ സൌണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടി. Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ഏപ്രില്‍ അവസാനം മമ്മൂട്ടി അക്കൌണ്ട് തുറക്കും, 100 കോടി ക്ലബില്‍ !

മാര്‍ച്ച് അവസാന വാരം മമ്മൂട്ടിയുടെ ‘ദി ഗ്രേറ്റ്ഫാദര്‍’ റിലീസാകും. വലിയ ഹൈപ്പാണ് ...

news

അങ്കമാലി ഡയറീസ് മെഗാഹിറ്റ്, തമിഴകത്ത് തരംഗം; പടം കണ്ട ‘യുവ’മണിരത്നം ഫ്ലാറ്റ് !

അങ്കമാലി ഡയറീസ് തകര്‍പ്പന്‍ ഹിറ്റായി മാറുകയാണ്. ഒപ്പം റിലീസായ മെക്സിക്കന്‍ അപാരതയെ ...

news

വിക്രം ചിത്രത്തില്‍ നിന്ന് ജോമോനെ പുറത്താക്കിയതല്ല, ആ പുറത്താകലിന് പിന്നില്‍ മറ്റൊരു വലിയ കാരണമുണ്ട്!

ഗൌതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന വിക്രം ചിത്രം ‘ധ്രുവനക്ഷത്ര’ത്തിന്‍റെ ...

news

മമ്മൂട്ടിയോട് ഇന്നും തീർത്താൽ തീരാത്ത ഒരു വലിയ കടപ്പാടുണ്ട്: ബാല

തനിയ്ക്ക് ഒരു നടൻ എന്ന നിലയിൽ ശ്രദ്ധ നേടി തന്നത് മെഗാസ്റ്റാർ മമ്മൂട്ടി ആണെന്ന് നടൻ ബാല. ...

Widgets Magazine