Widgets Magazine Widgets Magazine

വിജയ് ചിത്രമാണെങ്കിലും രക്ഷയില്ല; ഭൈരവ കേരളത്തില്‍ തകര്‍ന്നടിഞ്ഞു!

ബുധന്‍, 25 ജനുവരി 2017 (16:17 IST)

Widgets Magazine

മലയാള സിനിമകളൊന്നും പ്രദര്‍ശിപ്പിക്കാതെ അനിശ്ചിതകാല സമരം തുടര്‍ന്നപ്പോള്‍ ആ സമരം പൊളിച്ചുകൊണ്ട് കേരളത്തില്‍ 200ലധികം തിയേറ്ററുകളിലാണ് ഇളയദളപതി വിജയ് നായകനായ ‘ഭൈരവ’ റിലീസ് ചെയ്തത്. മലയാളികളുടെ വിജയ് പ്രേമം അത്രയ്ക്ക് അസ്ഥിക്ക് പിടിച്ചതാണ്. എന്നാല്‍ ആ ആരാധനയ്ക്കും ഭൈരവയെ രക്ഷിക്കാനായില്ല. ഭരതന്‍ സംവിധാനം ചെയ്ത ഈ മസാല എന്‍റര്‍ടെയ്നര്‍ കേരളത്തില്‍ തകര്‍ന്നടിഞ്ഞു.
 
സമീപകാലത്ത് കേരളക്കരയില്‍ ഒരു തമിഴ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് ഭൈരവയ്ക്ക് ഉണ്ടായിരിക്കുന്നത്. റിലീസായി ആദ്യ മണിക്കൂറുകളില്‍ തന്നെ ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായമാണ് പ്രചരിച്ചത്. ഏത് വലിയ താരമാണെങ്കിലും സിനിമ കൊള്ളില്ലെങ്കില്‍ നിഷ്കരുണം തള്ളിക്കളയുന്ന മലയാളികള്‍ ഭൈരവയെയും കൈവിട്ടു.
 
മാത്രമല്ല, സമരം തീര്‍ന്നതോടെ ജോമോന്‍റെ സുവിശേഷങ്ങളും മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളും പ്രദര്‍ശനത്തിനെത്തി. ഇവ രണ്ടും പ്രേക്ഷകരെ മികച്ച രീതിയില്‍ ആകര്‍ഷിച്ചത് ഭൈരവയ്ക്ക് ഇരട്ടപ്രഹരമായി. കളിക്കുന്ന തിയേറ്ററുകള്‍ പലതും പടം മാറ്റി മുന്തിരിവള്ളികള്‍ക്കും ജോമോനും ഇടം കൊടുത്തു.
 
ഈയാഴ്ച ഷാരുഖ് ഖാന്‍റെ റായീസ്, ഹൃത്വിക് റോഷന്‍റെ കാബില്‍, സൂര്യയുടെ സിങ്കം 3 എന്നിവ കൂടി എത്തുന്നതോടെ ഭൈരവയുടെ അന്തിമവിധിയെഴുത്തുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
 
വിജയ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ഭൈരവ തമിഴ്നാട്ടില്‍ മികച്ച കളക്ഷന്‍ നേടുമ്പോഴാണ് കേരളത്തില്‍ പിടിച്ചുനില്‍ക്കാന്‍ വഴിയില്ലാതെ ദയനീയാവസ്ഥയെ നേരിടുന്നത്.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

സത്യന്‍ - ശ്രീനി ടീമിന്‍റെ ‘പുതിയ സന്ദേശം’; മോഹന്‍ലാല്‍ നായകന്‍ !

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകും. ...

news

പത്‌മരാജന്‍റെ ‘സീസണ്‍’ - ജീവിതവും മരണവും കൂടിക്കുഴഞ്ഞ ചിത്രം!

സീസണ്‍. മലയാള സിനിമ അതുവരെ ചര്‍ച്ച ചെയ്തിട്ടില്ലാത്ത ഒരു പ്രമേയമായിരുന്നു പത്മരാജന്‍ ആ ...

news

ഐശ്വര്യ പ്രശ്നമായി, ബച്ചനും ജയയും പിരിഞ്ഞു? ഞെട്ടലില്‍ ബോളിവുഡ്!

അമിതാഭ് ബച്ചനും ഭാര്യ ജയാ ബച്ചനും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന് വെളിപ്പെടുത്തി ...

news

ചിരഞ്ജീവിയും ഞെട്ടി; മോഹന്‍ലാല്‍ തന്നെ തെലുങ്കിന്‍റെ താരം!

പുലിമുരുകന്‍റെ തെലുങ്ക് പതിപ്പിന് ‘മന്യം പുലി’ എന്നാണ് പേര്. ചിത്രം ഡിസംബര്‍ രണ്ടിനാണ് ...

Widgets Magazine Widgets Magazine