ലോകം കീഴടക്കാന്‍ ബില്ലൂ ബാര്‍ബര്‍

PTI
ഷാരൂഖ് ഖാന്‍റെ ബില്ലൂബാര്‍ബര്‍ ലോകം കീഴടക്കാന്‍ ഇനി ഏതാനു ദിവസങ്ങള്‍ കൂടി മാത്രം! ബോളിവുഡ് കിംഗ് ഖാന്‍റെ നിര്‍മ്മാണ കമ്പനിയായ ‘റെഡ് ചില്ലീസ്’ നിര്‍മ്മിച്ച ബില്ലൂ ബാര്‍ബര്‍ അന്താരാഷ്ട്ര റിലീസിനൊരുങ്ങുന്നു. പ്രശസ്തരായ ‘ഇറോസ് മീഡിയ എന്‍റര്‍ടെയിന്മെന്‍റ് കമ്പനി’യാണ് വരുന്ന ഫെബ്രുവരി 13 ന് റിലീസ് നടത്തുന്നത്.

ഷാരൂഖും ലാറദത്തയും, ഇര്‍ഫാന്‍ ഖാനും അഭിനയിക്കുന്ന ബില്ലൂ ബാര്‍ബറില്‍ കോമഡിയും സംഗീ‍തരംഗങ്ങളും കോര്‍ത്തിണക്കി പ്രേക്ഷകര്‍ക്ക് വേണ്ടതെല്ലാം നല്‍കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ഷാരൂ‍ഖും പ്രിയദര്‍ശനും ഒന്നിക്കുന്ന ആദ്യ ചിത്രമെന്ന ഖ്യാതിയും ബില്ലൂ ബാര്‍ബറിനുണ്ട്.

WD
മലയാളത്തില്‍ ‘കഥപറയുമ്പോള്‍’ എന്ന പേരിലിറങ്ങിയ ചിത്രമാണിത്. ‘ബില്ലൂ ബാര്‍ബറില്‍’ ഇര്‍ഫാന്‍ ഖാനാണ് ബാര്‍ബറിന്‍റെ വേഷമിടുന്നത്. നിര്‍മ്മാതാവു കൂടിയായ ഷാരൂഖാനാണ് സൂപ്പര്‍ താരമായി അഭിനയിക്കുക.

മലയാളത്തില്‍ കഥപറയുമ്പോള്‍ എന്ന ചിത്രം വിജയം നേടിയപ്പോള്‍ തന്നെ തമിഴില്‍ ഇതിന് ആവശ്യക്കാര്‍ വന്നിരുന്നു. തമിഴില്‍ ‘കുസേലന്‍’ എന്ന പേരില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ബാര്‍ബറായി പശുപതിയും സൂപ്പര്‍ താരമായി രജനീകാന്തും വേഷമിട്ടു. പി വാസുവായിരുന്നു സംവിധാനം.
PRATHAPA CHANDRAN|ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :