Widgets Magazine
Widgets Magazine

മോഹന്‍ലാലിന്‍റെ ഓണച്ചിത്രം - വില്ലന്‍ !

തിങ്കള്‍, 19 ജൂണ്‍ 2017 (15:58 IST)

Widgets Magazine
Mohanlal, Villain, B Unnikrishnan, Vishal, Manju Warrier, Hansika, മോഹന്‍ലാല്‍, വില്ലന്‍, ബി ഉണ്ണികൃഷ്ണന്‍, വിശാല്‍, മഞ്ജു വാര്യര്‍, ഹന്‍സിക

ഈ വര്‍ഷം മോഹന്‍ലാലിന്‍റെ ഓണച്ചിത്രം ‘വെളിപാടിന്‍റെ പുസ്തകം’ അല്ല. അത് ‘വില്ലന്‍’ ആണ്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം നേരത്തേ ജൂലൈ 21ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ സിനിമ ഓണം റിലീസായിരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
 
വില്ലന്‍ ഓഗസ്റ്റ് അവസാനം ഓണം റിലീസ് ആയി പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തകൃതിയായി നടന്നുവരികയാണ്. ധാരാളം വി എഫ് എക്സ് രംഗങ്ങള്‍ ഈ ആക്ഷന്‍ ത്രില്ലറിലുണ്ട്. മോഹന്‍ലാലിന്‍റെ കരിയറിലെ തന്നെ ഏറ്റവും സാങ്കേതികമേന്‍‌മയുള്ള ചിത്രങ്ങളില്‍ ഒന്നായിരിക്കും വില്ലന്‍. മഞ്ജു വാര്യര്‍, വിശാല്‍, ഹന്‍സിക തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ ഉള്ളത്.
 
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ മോഹന്‍ലാല്‍ ചിത്രമാണ് വില്ലന്‍. മാടമ്പി, ഗ്രാന്‍‌ഡ്‌മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നിവയാണ് മറ്റ് മൂന്ന് ചിത്രങ്ങള്‍. മലയാളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത രീതിയിലുള്ള വൈഡ് റിലീസാണ് അണിയറ പ്രവര്‍ത്തകര്‍ ഈ സിനിമയ്ക്കായി ആലോചിക്കുന്നത്. ബാഹുബലി2, പുലിമുരുകന്‍ എന്നീ ചിത്രങ്ങളുടേതിനേക്കാള്‍ വലിയ റിലീസായിരിക്കും ഈ സിനിമയ്ക്ക് കേരളത്തില്‍ ഉണ്ടാവുക.
 
കേരളത്തിന് പുറത്തും വമ്പന്‍ റിലീസിനാണ് റോക്‍ലൈന്‍ വെങ്കിടേഷ് നിര്‍മ്മിക്കുന്ന ഈ സിനിമ തയ്യാറെടുക്കുന്നത്. വിശാലിന്‍റെയും ഹന്‍‌സികയുടെയും ശ്രീകാന്തിന്‍റെയും റാഷി ഖന്നയുടെയുമൊക്കെ സാന്നിധ്യം മറ്റ് സംസ്ഥാനങ്ങളിലെ മികച്ച വിപണനത്തിന് സഹായകമാകുമെന്നാണ് വിലയിരുത്തല്‍.
 
മാത്യു മാഞ്ഞൂരാന്‍ എന്ന റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ വില്ലനില്‍ അഭിനയിക്കുന്നത്. മനോജ് പരമഹംസ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയ്ക്ക് ആക്ഷന്‍ കോറിയോഗ്രാഫി പീറ്റര്‍ ഹെയ്ന്‍ ആണ്. 8കെ റെസല്യൂഷനില്‍ നിര്‍മ്മിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് വില്ലന്‍. Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മോഹന്‍ലാല്‍ വില്ലന്‍ ബി ഉണ്ണികൃഷ്ണന്‍ വിശാല്‍ മഞ്ജു വാര്യര്‍ ഹന്‍സിക Vishal Hansika Mohanlal Villain Manju Warrier B Unnikrishnan

Widgets Magazine

സിനിമ

news

കാത്തിരുന്നത് സംഭവിക്കുന്നു, എഡ്ഡിയും മൈക്കിള്‍ കുരുവിളയും ഏറ്റുമുട്ടും - ഒരേ ദിവസം!

മമ്മൂട്ടിയുടെ എഡ്വാര്‍ഡ് ലിവിംഗ്സ്റ്റണും മോഹന്‍ലാലിന്‍റെ മൈക്കിള്‍ ഇടിക്കുളയും ...

news

പ്ലീസ്... സാജന്‍ പളളുരുത്തിയെ കൊല്ലരുത്; അദ്ദേഹം ഇപ്പോഴും ജീവനോടെ തന്നെ ഉണ്ട് !

നിമിഷങ്ങള്‍ കൊണ്ട് മറ്റൊരാളെ കൊല്ലാനുള്ള എളുപ്പ മാര്‍ഗമായാണ് പലരും സോഷ്യല്‍ മീഡിയയെ ...

news

മിയ ജോര്‍ജിനു മുന്നില്‍ ചരിത്രം വഴിമാറി ? പിന്നിലായത് മമ്മുട്ടിയും മോഹന്‍ലാലും !

മലയാള സിനിമയിലെ പ്രമുഖ താരങ്ങളെയെല്ലാം പിന്നിലാക്കി നടി മിയയുടെ കുതിപ്പ്. ഫേസ്‌ബുക്ക് ...

news

പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നു; വെളിപ്പെടുത്തലുമായി യുവ നടി !

ബാലതാരമായാണ് ശാലിന്‍ സോയ സിനിമാ ലോകത്തെത്തിയത്. എന്നാല്‍ ഏഷ്യനെറ്റ് ചാനലിലെ ഓട്ടോഗ്രാഫ് ...

Widgets Magazine Widgets Magazine Widgets Magazine