മൈ നെയിം ഈസ് ഖാന്‍, സെക്സ് സിനിമ?

WEBDUNIA|
PRO
പാകിസ്ഥാന്‍ ക്രിക്കറ്റ് കളിക്കാരെ പിന്തുണച്ചതിന് ഷാരൂഖിന്റെ ‘മൈ നെയിം ഈസ് ഖാന്‍’ എന്ന സിനിമയുടെ പ്രദര്‍ശനം തടയുമെന്ന് ശിവസേനക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. എന്നാല്‍, ഷാരൂഖിന് ഈ ഭീഷണിയൊന്നും ഏശുന്ന മട്ടില്ല. സിനിമയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കുസൃതി നിറഞ്ഞ മറുപടികളുമായി ഈ കിംഗ് ഖാന്‍ മുന്നേറുകയാണ്.

ഒരു ടെലിവിഷന്‍ ചാനലില്‍ വന്ന അഭിമുഖത്തില്‍ ‘മൈ നെയിം ഈസ് ഖാന്‍’ ഒരു സെക്സ് സിനിമയാണെന്ന് വരെ പറയാന്‍ ഷാരൂഖ് എന്ന കുസൃതിക്കാരന്‍ മടികാണിച്ചില്ല!

പുതിയ സിനിമയില്‍ സെക്സ് രംഗങ്ങള്‍ ഉണ്ടോ എന്ന ചോദ്യത്തിന് ഷാരൂഖ് നല്‍കിയ മറുപടി എല്ലാവരെയും അത്ഭുതപ്പെടുത്തി. “നിങ്ങള്‍ ചോദിക്കുന്നത് സെക്സിനെ കുറിച്ചാണല്ലേ? തീര്‍ച്ചയായും അതില്‍ ധാരാളം സെക്സ് ഉണ്ട്...എന്റെ കഥാപാത്രം എല്ലായിടത്തും അത് ചെയ്യുന്നു. അടുക്കളയില്‍, ഡ്രോയിംഗ് റൂമില്‍, ഹാളില്‍- എല്ലായിടത്തും തന്നെ അതെക്കുറിച്ചാണ്”, ഷാരൂഖ് ഒട്ടും ഗൌരവം വിടാതെയായിരുന്നു ഈ മറുപടി നല്‍കിയത്.

എന്നാല്‍, ഷാരൂഖിനൊപ്പമുണ്ടായിരുന്ന സംവിധായകന്‍ കരണ്‍ ജോഹര്‍ പെട്ടെന്ന് ഇടപെട്ട് വിശദീകരണം നല്‍കിയതോടെയാണ് എല്ലാവരുടെയും ജിജ്ഞാസയ്ക്ക് അയവ് ലഭിച്ചത്. സിനിമയില്‍ അത്തരം രംഗങ്ങള്‍ ഒന്നുമില്ലെന്ന് കരണ്‍ ജോഹര്‍ വിശദീകരിച്ചു. ‘മൈ നെയിം ഈസ് ഖാന്‍’ ഒരു പ്രണയ കഥയാണെന്നും ജോഹര്‍ കൂട്ടിച്ചേര്‍ത്തു.

കരണ്‍ ജോഹറിന്റെ വിശദീകരണത്തിനു ശേഷമാണ് താന്‍ തമാശ പറഞ്ഞതാണെന്ന് ചെറിയൊരു ചിരിയുമായി ഷാരൂഖ് സമ്മതിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :