മമ്മൂട്ടിക്ക് മോഹന്‍ലാല്‍ വില്ലനാകുന്നു!

വെള്ളി, 21 ഏപ്രില്‍ 2017 (16:08 IST)

Widgets Magazine
Mohanlal, Mammootty, Villain, Udaykrishna, Santhosh Pandit, Manju, മോഹന്‍ലാല്‍, മമ്മൂട്ടി, വില്ലന്‍, ഉദയ്കൃഷ്ണ, സന്തോഷ് പണ്ഡിറ്റ്, മഞ്ജു

മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചഭിനയിച്ച അമ്പതോളം സിനിമകളുണ്ട്. മമ്മൂട്ടി നായകനായും മോഹന്‍ലാല്‍ വില്ലനായും അഭിനയിച്ച സിനിമകളും അക്കൂട്ടത്തിലുണ്ട്. മമ്മൂട്ടിക്ക് മോഹന്‍ലാല്‍ വില്ലനാകുന്നു എന്നതാണ് പുതിയ വാര്‍ത്ത.
 
ഈ വരുന്ന ഓണക്കാലത്താണ് അത് സംഭവിക്കാന്‍ പോകുന്നത്. മമ്മൂട്ടി - - അജയ് വാസുദേവ് ടീമിന്‍റെ ബ്രഹ്മാണ്ഡചിത്രം ഓണത്തിനാണ് റിലീസ് ചെയ്യുന്നത്. അതേസമയത്തുതന്നെ മോഹന്‍ലാല്‍ ചിത്രം ‘വില്ലന്‍’ റിലീസാകും.
 
ഉദയ്കൃഷ്ണയുടെ തിരക്കഥയിലൊരുങ്ങുന്ന അജയ് വാസുദേവ് ചിത്രത്തില്‍ ചട്ടമ്പിയായ ഒരു കോളജ് പ്രൊഫസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഉണ്ണി മുകുന്ദന്‍, സന്തോഷ് പണ്ഡിറ്റ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്ന സിനിമയില്‍ മൂന്ന് നായികമാരാണുള്ളത്.
 
അതേസമയം, ഓണം റിലീസായ മോഹന്‍ലാല്‍ ചിത്രം വില്ലന്‍ സംവിധാനം ചെയ്യുന്നത് ബി ഉണ്ണികൃഷ്ണനാണ്. മഞ്ജു വാര്യര്‍ നായികയാവുന്ന സിനിമയില്‍ വിശാലാണ് വില്ലനാകുന്നത്.
 
അക്ഷരാര്‍ത്ഥത്തില്‍ മമ്മൂട്ടിച്ചിത്രത്തിന് മോഹന്‍ലാലിന്‍റെ ‘വില്ലന്‍’ വില്ലനാകുമോ? ഓണക്കാലം വരെ കാത്തിരിക്കാം.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ആ പപ്പയും അപ്പൂസും വീണ്ടുമെത്തുമോ? മമ്മൂട്ടി - ഫാസില്‍ ചിത്രം എന്ന്?

മലയാളത്തിലെ ഏറ്റവും മികച്ച ചില സിനിമകള്‍ മമ്മൂട്ടി - ഫാസില്‍ കൂട്ടുകെട്ട് ...

news

ഒടുവിൽ കട്ടപ്പ മാപ്പു പറഞ്ഞു, ബാഹുബലി പ്രതീക്ഷയോടെ കർണാടകയിലേക്ക്; തമിഴ് ജനത അടങ്ങിയിരിക്കുമോ?

ഇന്ത്യൻ സിനിമാലോകം കാത്തിരിക്കുന്ന ചിത്രമാണ് ബാഹുബലി 2. ഏപ്രിൽ 28നാണ് ചിത്രം റിലീസ് ...

news

ഒടിയൻ - മണ്ണിന്റെ മണമുള്ള ഒരു ത്രില്ലർ! മാജിക്കൽ റിയലിസവുമായി മോഹൻലാൽ!

മലയാള സിനിമാചരിത്രത്തിലെ എല്ലാ റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ച പുലിമുരുകന് ശേഷം മറ്റൊരു ...

news

ഗ്രേറ്റ് ഫാദർ നൂറ് കോടിയിലേക്ക്?!

കളക്ഷന്റെ കാര്യത്തിൽ മലയാള സിനിമയെ വേറെ ലെവ‌ലിൽ എത്തിച്ച സിനിമയാണ് പുലിമുരുകൻ. എന്നാൽ, ...

Widgets Magazine