മദ്യപിച്ചാല്‍ ഇനി അത് വരില്ല, സിഗരറ്റ് വലിച്ചാലും വരില്ല!

സിനിമയില്‍ ഇനി ലഹരിവിരുദ്ധ മുന്നറിയിപ്പുകള്‍ തുടക്കത്തില്‍ മാത്രം!

Cinema, Drug, Ad, Sponge, Lungs, Kamal Hassan, Shyam Benegal, മദ്യപാനം, സിനിമ, സിഗരറ്റ്, പുകവലി, ശ്വാസകോശം, സ്പോഞ്ച്, കമല്‍ഹാസന്‍, ശ്യാം ബെനഗല്‍
Last Modified തിങ്കള്‍, 1 ഓഗസ്റ്റ് 2016 (16:07 IST)
സിനിമയിലെ കഥാപാത്രങ്ങളുടെ വലിയ ഒരു മാനസികവിഷമം മാറുകയാണ്. മദ്യപിച്ച് തുടങ്ങുമ്പോള്‍ താഴെയായി വരുന്ന ആ മുന്നറിയിപ്പ് സന്ദേശം ഉണ്ടല്ലോ, അത് നിര്‍ത്തുകയാണ്. മദ്യപിക്കുമ്പോഴും സിഗരറ്റ് വലിക്കുമ്പോഴുമൊക്കെ സ്ക്രീനിനുതാഴെ വരുന്ന മുന്നറിയിപ്പ് സന്ദേശങ്ങള്‍ ഇനി ഉണ്ടാകില്ല. ശ്യാം ബെനഗല്‍ അധ്യക്ഷനായ സമിതി ഇക്കാര്യത്തില്‍ തീരുമാനമെടുത്തുകഴിഞ്ഞു.

മദ്യപാനത്തിന്‍റെ രംഗങ്ങള്‍ കാണിക്കുമ്പോള്‍ സ്ക്രീനില്‍ താഴെയായി ‘മദ്യപാനം ആരോഗ്യത്തിന് ഹാനികരം’ എന്ന് എഴുതിക്കാണിക്കുകയും പുകവലി രംഗങ്ങള്‍ വരുമ്പോള്‍ പുകവലി ഹാനികരം എന്ന് പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നതായിരുന്നു ഇതുവരെ തുടര്‍ന്ന രീതി. ഇത് സിനിമയുടെ ഒഴുക്കിനെ ബാധിക്കുന്നു എന്ന പരാതി കണക്കിലെടുത്താണ് പുതിയ തീരുമാനം.

സിനിമയുടെ തുടക്കത്തില്‍ മാത്രമായിരിക്കും ഇത്തരം മുന്നറിയിപ്പുകള്‍ ഇനി മുതല്‍ ഉണ്ടാവുക. ലഹരിവിരുദ്ധ ഹ്രസ്വചിത്രങ്ങളും ആരംഭിക്കുന്നതിന് മുമ്പ് പ്രദര്‍ശിപ്പിക്കും. ആരോഗ്യമന്ത്രാലയത്തിന്‍റെ അനുമതിയോടെയാവും ഹ്രസ്വചിത്രങ്ങളുടെ പ്രദര്‍ശനം. ഓരോ സംസ്ഥാനത്തെയും പ്രമുഖ താരങ്ങളെ ഉള്‍പ്പെടുത്തി ലഹരിവിരുദ്ധ ഹ്രസ്വചിത്രങ്ങള്‍ നിര്‍മ്മിക്കും.

ശ്യാം ബെനഗല്‍ അധ്യക്ഷനായ വിദഗ്ധ സമിതിയില്‍ കമല്‍ഹാസനും അംഗമാണ്. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്‍‌മേല്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം അന്തിമ തീരുമാനമെടുക്കും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :