ബാഹുബലി പ്രഭാസ് ഇനി ലാലിനൊപ്പം! മലയാളികള്‍ ആവേശത്തില്‍ !

ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (16:31 IST)

Widgets Magazine
Bahubali, Prabhas, Lal, Mohanlal, Rajamouli, ബാഹുബലി, പ്രഭാസ്, ലാല്‍, മോഹന്‍ലാല്‍, രാജമൌലി

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ബാഹുബലിയുടെ ഒന്നും രണ്ടും ഭാഗങ്ങള്‍ ഉണ്ട്. അത് പ്രഭാസ് എന്ന നടന്‍റെ വിജയം കൂടിയാണ്.
 
പ്രഭാസിന്‍റെ അടുത്ത സിനിമയുടെ ജോലികള്‍ പുരോഗമിക്കുകയാണ്. സാഹോ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ പുറത്തിറങ്ങും. സുജീത്ത് ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.
 
മലയാളത്തിന്‍റെ പ്രിയപ്പെട്ട സംവിധായകനും നിര്‍മ്മാതാവും മികച്ച നടനുമായ ലാല്‍ ഈ പ്രൊജക്ടില്‍ അഭിനയിക്കുന്നുണ്ട് എന്നതാണ് പുതിയ വാര്‍ത്ത. സാഹോയില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെയാണ് ലാല്‍ അവതരിപ്പിക്കുന്നത്.
 
അണ്ണാവരം, ഖതര്‍നാക് തുടങ്ങിയ തെലുങ്ക് സിനിമകളില്‍ നേരത്തേ ലാല്‍ അഭിനയിച്ചിട്ടുണ്ട്. ലാലിനെക്കൂടാതെ ജാക്കി ഷ്‌റോഫ്, നീല്‍ നിതിന്‍ മുഖേഷ്, ചുങ്കി പാണ്ഡേ, മന്ദിര ബേദി, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, ടിന്നു ആനന്ദ് തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്നു.
 
ഈ ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലറിന് സ്റ്റണ്ടുകള്‍ ഒരുക്കുന്നത് കെന്നി ബേറ്റ്സ് ആണ്. സംഗീതം ശങ്കര്‍ എഹ്സാന്‍ ലോയ്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ഏത് ഭാഷയിലും 100 കോടി ക്ലബ് ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള താരമാണ് മോഹന്‍ലാല്‍, അതിനാണ് ഈ നന്ദി!

മോഹന്‍ലാല്‍ മലയാളത്തിന്‍റെ മാത്രം സ്വത്തല്ല. അദ്ദേഹം ഇന്ത്യന്‍ സിനിമയുടെ പൊതുവായ മുഖമാണ്. ...

news

കാശിയില്‍ നിന്നും തെങ്കുറിശ്ശിയിലേക്ക് ഒടിയന്റെ യാത്ര! - തരംഗമായി ഒടിയന്റെ ടീസര്‍

ഒടിയന്റെ വിശേഷങ്ങളുമായി മോഹന്‍ലാല്‍ നാളെ ഫേസ്ബുക്ക് ലൈവില്‍. തന്റെ ഒഫീഷ്യല്‍ പേജിലൂടെ ...

news

കര്‍ണന്‍ മമ്മൂട്ടിയല്ല, അത് മറ്റൊരു താരമാണ്!

രാജ്യത്തെ ഏറ്റവും മുന്തിയ ബജറ്റില്‍ ചിത്രീകരിക്കുന്ന ചിത്രമെന്ന നിലയില്‍ രണ്ടാമൂഴം ...

news

സാരി ലുക്കില്‍ മീനാക്ഷി ദിലീപ്! - ചിത്രം വൈറലാകുന്നു

മലയാള സിനിമയിലെ താരപുത്രന്മാരും താരപുത്രികളും പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ...

Widgets Magazine