Widgets Magazine
Widgets Magazine

പിരിച്ചുവെച്ച കൊമ്പന്‍ മീശ, പറ്റെ വെട്ടിയ തലമുടി; കേരളത്തിലെ ഏറ്റവും വലിയ കള്ളനായി നിവിന്‍ പോളി !

വെള്ളി, 4 ഓഗസ്റ്റ് 2017 (17:05 IST)

Widgets Magazine
kayamkulam kochunni, nivin pauly, rosshan andrrews, boby sanjay, amala paul, malayalam film, malayalam cinema, നിവിന്‍ പോളി, കായംകുളം കൊച്ചുണ്ണി, റോഷന്‍ ആന്‍ഡ്രൂസ്, ബോബി സഞ്ജയ്, അമല പോള്‍, മലയാളം

ഇതിഹാസ കഥാപാത്രങ്ങള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ മലയാള സിനിമാലോകം. സൂപ്പര്‍ താരങ്ങളും യുവതാരങ്ങളുമെല്ലാം ഇപ്പോള്‍ അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഒരുങ്ങുകയാണ്. മമ്മൂട്ടി ,മോഹന്‍ലാല്‍ , പൃഥ്വിരാജ് എന്നിവരോടോപ്പം നിവിന്‍ പോളിയും ഇതിഹാസ കഥാപാത്രമാകാന്‍ ഒരുങ്ങുന്നു. കേരളത്തിന്റെ സ്വന്തം റോബിന്‍ഹുഡായ കായംകുളം കൊച്ചുണ്ണിയായാണ് നിവിന്‍ എത്തുന്നത്. ചിത്രത്തിലെ നിവന്‍ പോളിയുടെ ലുക്ക് പുറത്ത് വന്നു. 
 
ബോബി സഞ്ജയ്‌യുടെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസാണ് കായംകുളം കൊച്ചുണ്ണി എന്ന ഇതിഹാസ കഥാപാത്രത്തെ തിരശീലയില്‍ പുന:സൃഷ്ടിക്കുന്നത്. ആദ്യമായിട്ടാണ് നിവിന്‍ ഒരു റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ നായകനായി എത്തുന്നത്. കൊച്ചുണ്ണി എന്ന കഥാപാത്രത്തെക്കുറിച്ച് പ്രേക്ഷക മനസിലുള്ള ചിത്രത്തിന് അനുയോജ്യമായ മേക്ക്ഓവറാണ് നിവിന്‍ പോളിയുടേതെന്നതാണ് ഏറെ ശ്രദ്ധേയം. സംവിധായകന്‍ തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ്‍ലുക്ക് പുറത്തിറക്കിയത്.
 
പിരിച്ച കൊമ്പന്‍ മീശയും പറ്റെവെട്ടിയ മുടിയും കഴുത്തിലും കൈയിലും ചരടുകളും തോളില്‍ തോക്കും തിരകളും അരയില്‍ ഒരു വീതിയേറിയ ബല്‍റ്റും അണിഞ്ഞ് നില്‍ക്കുന്ന കൊച്ചുണ്ണിയുടെ വേഷം വെള്ള ബനിയനും നീല മുണ്ടുമാണ്. ബാഹുബലി എന്ന സിനിമയുടെ വിഎഫ്എക്‌സ് ടീമാണ് ഈ സ്‌കെച്ചും തയാറാക്കിയത്. ‘ഇതാണ് തന്‍റെ കായംകുളം കൊച്ചുണ്ണി എന്നും എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും വേണ’മെന്ന ക്യാപ്ഷനോടെയാണ് നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി ലുക്ക് റോഷന്‍ ആന്‍ഡ്രൂസ് പുറത്തുവിട്ടത്.
 
റോഷന്‍ ആന്‍ഡ്രൂസിന്റെ പ്രിയ സംഗീത സംവിധായകനായ ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ മൂന്ന് പാട്ടുകളാണുള്ളത്. വിഷ്വല്‍ എഫക്ടിന് ഏറെ പ്രാധാന്യം നല്‍കിയാണ് റോഷന്‍, കായംകുളം കൊച്ചുണ്ണി അണിയിച്ചൊരുക്കുന്നത്. ഏഴോളം ആക്ഷന്‍ രംഗങ്ങളുള്ള ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളെല്ലാം സംവിധാനം ചെയ്യുന്നത് ദക്ഷിണാഫ്രിക്കയില്‍ നിന്നലുള്ള ആക്ഷന്‍ കൊറിയോഗ്രാഫേഴ്‌സാണ്. ചിത്രത്തിന് വേണ്ടി ഇപ്പോള്‍ നിവിന്‍ പോളി കളരിപ്പയറ്റ് അഭ്യസിക്കുകയാണ്. 
 
അമല പോളാണ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി എത്തുന്നത്. മംഗലാപുരം, ഉഡുപ്പി, ശ്രീലങ്കയിലെ കാന്‍ഡി എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. പഴയകാലത്തെ കായംകുളവും പരിസര പ്രദേശങ്ങളും ശ്രീലങ്കയില്‍ പുന:സൃഷ്ടിച്ചായിരിക്കും ചിത്രീകരിക്കുക. സെപ്തംബര്‍ ആദ്യത്തോട്റ്റെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. 2018 മാര്‍ച്ച് 30ന് ചിത്രം തിയറ്ററിലെത്തുമെന്നാണ് സംവിധായകന്‍ പറയുന്നത്. Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
നിവിന്‍ പോളി കായംകുളം കൊച്ചുണ്ണി റോഷന്‍ ആന്‍ഡ്രൂസ് ബോബി സഞ്ജയ് അമല പോള്‍ മലയാളം Malayalam Cinema Kayamkulam Kochunni Nivin Pauly Rosshan Andrrews Boby Sanjay Amala Paul Malayalam Film

Widgets Magazine

സിനിമ

news

ആരേയും വിശ്വസിക്കാന്‍ കഴിയില്ല, ഇനി എല്ലാ ഡീലിങ്‌സും നേരിട്ട്; തെന്നിന്ത്യന്‍ താരസുന്ദരി പറയുന്നു

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മയക്കുമരുന്നിന്റെ നീരാളിപ്പിടുത്തത്തിലാണ് തെലുങ്ക് സിനിമാലോകം. ...

news

ചെരുപ്പഴിച്ചുമാറ്റാന്‍ മറന്ന സഹായിക്ക് തലയ്ക്കിട്ട് അടി; പ്രമുഖ നടന്റെ വീഡിയോ വൈറല്‍ !

മലയാളത്തിലെ പ്രമുഖ നടിക്കെതിരായ ആക്രമണവും തെലുങ്കിലെ താരങ്ങളുടെ മയക്കുമരുന്ന് വിവാദവും ...

news

ഈ കാര്യത്തില്‍ ദുല്‍ഖറിനെയും സച്ചിനെയും പോലെയല്ല മോഹന്‍ലാല്‍ !

സെലിബ്രിറ്റികളെ മാത്രമല്ല അവരുടെ ഇഷ്ടങ്ങളും ആളുകള്‍ ഫോളോ ചെയ്യാറുണ്ട്. സച്ചിന് കാറുകളോടും ...

Widgets Magazine Widgets Magazine Widgets Magazine